ദമ്മാം: അനുമതിപത്രമില്ലാതെ ഹജ്ജ് ചെയ്യുന്നത് ശിക്ഷാർഹമാെണന്ന് അധികൃതർ നിരന്തരം ഒാർപ്പിച്ചിട്ടും ഇത്തരം ഇടപാടുകൾ സജീവം. തിരിച്ചു വരാനാവാത്ത വിധം നാടുകടത്തൽ, ജയിൽ വാസം, വൻ പിഴ എന്നിവ ലഭിക്കുന്ന കുറ്റമാണിതെന്നറിയാതെയാണ് പലരും ഇവരുടെ വലയിൽ വീഴുന്നത്. ഹജ്ജിനുള്ള ചെലവ് വധിച്ചതാണ് ഇത്തരം മാർഗം തെരഞ്ഞെടുക്കാൻ കാരണമെന്നായിരുന്നു ഇതിന് തയാറായ ഒരു ഇരയുടെ വിശദീകരണം. സാധാരണയായി ചില അറബ് വിദേശരാജ്യക്കാരാണ് ഇത്തരം ഇടപാടുകൾക്ക് മുന്നിൽനിന്നത് എങ്കിലും മലയാളികളും കൂട്ടത്തിലുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ പിടികൂടപ്പെട്ടവരിൽ നിരവധി മലയാളികളും ഉൾെപ്പട്ടിരുന്നു. പിടികൂടുന്നവർക്ക് പിഴയും തടവും നാടുകടത്തലുമാണ് ശിക്ഷ. പിടികൂടി വിട്ടയക്കുേമ്പാൾ തങ്ങൾ രക്ഷപ്പെട്ടു എന്ന് കരുതുന്നവർ സൂക്ഷിക്കുക. 2017ലെ ഹജ്ജിൽ പിടിക്കപെട്ട മലയാളികളായ പലർക്കും തങ്ങൾ കുറ്റക്കാരാെണന്ന അറിയിപ്പ് ലഭിച്ചത് 2019 മാർച്ചോടെയാണ്.
ഒരു വളഞ്ഞ വഴിയിൽ ഹജ്ജ് കഴിഞ്ഞ് വർഷത്തിലേറെ സമാധാനത്തോടെ നടന്നവരാണ് ഇപ്പോൾ കുടുങ്ങിയിരിക്കുന്നത്. ഇതിൽ പലരും ഇതിനിടയിൽ ഇഖാമ പുതുക്കുകയും,സ്പോൺസർഷിപ് മാറുകയും ചെയ്തിരുന്നു. ഇതൊക്കെ കഴിഞ്ഞാണ് കുറ്റക്കാരാെണന്ന് സ്ഥിരീകരിച്ചുള്ള അറിയിപ്പ് ലഭിച്ചത്. ഹജ്ജിനുള്ളവരെയോ പ്രത്യേക അനുമതിയുള്ളവരെയോ അല്ലാതെ ഹജ്ജ് സീസണായാൽ മക്കയിലേക്ക് കടത്തിവിടാറില്ല. എന്നാൽ, ഇത് മറികടക്കുന്നതിനുള്ള സൂത്രങ്ങളാണ് ഏജൻറുമാരുടെ സഹായത്തോെട ഇത്തരക്കാർ നടപ്പാക്കുന്നത്. ദിവസങ്ങൾക്കുമുമ്പ് മദീനയിൽ എത്തുകയും അവിടെനിന്ന് ടാക്സി വഴി മക്കയിലേക്ക് പോവുകയുമാണ് ഒരുകൂട്ടർ ചെയ്യുന്നത്. മറ്റൊരു രീതി ആഴ്ചകൾക്ക് മുേമ്പതന്നെ മക്കത്ത് എത്തിച്ച് താമസിപ്പിച്ച് അനുമതിപത്രമുള്ള സംഘത്തോടൊപ്പം ചേർത്ത് ഹജ്ജ് ചെയ്യിക്കുക എന്നതാണ്. ഇതിന് ‘അസീസിയ പാക്കേജ്’ എന്നാണ് അറിയപ്പെടുന്നത്.
ഒരു കാലത്ത് വ്യാപകമായി നടന്നിരുന്ന ഇത്തരം വളഞ്ഞ വഴികൾ കഴിഞ്ഞ കുറേ വർഷങ്ങളായി കനത്ത പരിശോധന കാരണം കുറഞ്ഞിട്ടുണ്ട്. 2017ൽ ദമ്മാമിൽനിന്ന് ഇത്തരത്തിൽ ഹജ്ജിന് പോയ സംഘം പൊലീസ് പിടിയിലായിരുന്നു. പിടിക്കുന്ന സമയത്ത് സാധാരണ വസ്ത്രത്തിലായിരുന്നെങ്കിലും വിരലടയാളം സഹിതം ശേഖരിച്ചതിന് ശേഷമാണ് ഇവരെ വിട്ടയച്ചത്. ഒരു കുഴപ്പവുമില്ലെന്നായിരുന്നു ഏജൻറുമാരുടെ ‘സാന്ത്വനം’. മാത്രമല്ല, ഇവർ ഹജ്ജ് നിർവഹിച്ച് മടങ്ങുകയും ചെയ്തു. എന്നാൽ, 2019 മാർച്ചിലാണ് ഇതിൽ ഒരാൾക്ക് ആദ്യമായി പൊലീസിൽ ഹാജരാകുന്നതിനുള്ള അറിയിപ്പ് ലഭിക്കുന്നത്. ഒായിൽ ഫീൾഡ് കമ്പനിയിൽ ഉന്നത ശമ്പളത്തിൽ ഇയാൾക്ക് ജോലി ലഭിച്ചിട്ട് കേവലം ഒരു മാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ.
കേസായതോടെ കമ്പനി ഇയാളെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ഇൗ കേസിൽനിന്ന് രക്ഷപ്പെടുന്നതിന് മാപ്പപേക്ഷയുമായി ഉന്നതാധികാര ഒാഫിസുകൾ കയറിയിറങ്ങിയിട്ടും അവരെല്ലാം ൈകയൊഴിയുകയായിരുന്നു. കുടുംബവുമായി താമസിക്കുന്ന ഇദ്ദേഹം ഇപ്പോൾ മക്കളെ സ്കൂളിലയക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ്. സമാനമായ അവസ്ഥയിൽപെട്ട മറ്റൊരു കണ്ണൂർ സ്വദേശിയിൽനിന്ന് കേസ് അവസാനിപ്പിച്ചു തരാമെന്ന വാഗ്ദാനത്തിൽ തട്ടിയെടുത്തത് 40,000 റിയാലാണ്. ത്വാഇഫിൽനിന്ന് മരുഭൂമിയിലെ മലകൾ താണ്ടിയുള്ള ചില വഴികളിലൂെട മക്കത്ത് എത്തിക്കുന്ന സംഘങ്ങളും ഉണ്ട്. കഴിഞ്ഞ ഹജ്ജിനും ഇത്തരത്തിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച കുറേപ്പേരെ പിടികൂടിയിരുന്നു. കഴിഞ്ഞ വർഷം ദമ്മാമിൽ 100ലധികം പേരിൽനിന്ന് പണം ശേഖരിച്ച് മുങ്ങിയ സംഘത്തിലും ബംഗാളിയോടൊപ്പം മലയാളിയും ഉണ്ടായിരുന്നു. ഇത്തവണ ഇത്തരം സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കാൻ സംഘടനകൾതന്നെ മുന്നിട്ടിറങ്ങി പ്രചാരണം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.