ജിദ്ദ: ഹജ്ജ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ഇരുഹറം കാര്യാലയത്തിന് കീഴിലെ ഉപദേശക സമിതി യോഗം ചേർന്നു.ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് അധ്യക്ഷത വഹിച്ച യോഗത്തിൽ അംഗങ്ങളായ നിരവധി അണ്ടർ സെക്രട്ടറിമാരും അസിസ്റ്റൻറ് അണ്ടർ സെക്രട്ടറിമാരും പെങ്കടുത്തു.
യോഗത്തിൽ റമദാൻ പ്രവർത്തന പദ്ധതികൾ വിലയിരുത്തി. ആരോഗ്യ മുൻകരുതൽ നടപടികൾക്ക് അനുസൃതമായി ഹജ്ജ് തീർഥാടകരെ സ്വീകരിക്കുന്നതിനുവേണ്ട പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.