ജിദ്ദ: സൗദിയിൽ കോവിഡ് കാരണമുണ്ടായ അടച്ചിടൽ കാലത്ത് നാല് ചുമരുകൾക്കുള്ളിൽ പല പ്രവാസികളും തങ്ങളുടെ മൊബൈലിലും സോഷ്യൽ മീഡിയയിലും ഒതുങ്ങിക്കൂടിയപ്പോൾ ഒറ്റപ്പെടലിെൻറ അനുഭവങ്ങളിൽനിന്നും പുസ്തകമെഴുതി മലയാള സാഹിത്യലോകത്തെ വിസ്മയിപ്പിച്ച സാധാരണക്കാരനായ ഹംസ പൊന്മളയെ ജിദ്ദ കലാസമിതി ആദരിച്ചു. ലോകം മുഴുവൻ അടച്ചിട്ട സമയത്ത് കുടുംബം നാട്ടിലകപ്പെട്ട് സ്വന്തം ഫ്ലാറ്റിൽ പ്രവാസലോകത്ത് ഒറ്റപ്പെട്ട ഇദ്ദേഹം തെൻറ മനസ്സിലെ വേദനകളും അനുഭവങ്ങളുമാണ് ആദ്യം കടലാസിൽ കുത്തിക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
പിന്നീട് ഇത് മലയാളം ന്യൂസ് ദിനപത്രത്തിൽ അച്ചടിച്ച് വരുകയും തുടർന്ന് 'ലോക്ഡൗൺ' എന്നപേരിൽ പുസ്തമായി പുറത്തിറങ്ങുകയുമായിരുന്നു. പുസ്തകം പിന്നീട് പ്രശസ്ത സാഹിത്യകാരൻ ടി. പത്മനാഭൻ നാട്ടിൽ പ്രകാശനം ചെയ്തു. പ്രകാശന ചടങ്ങിൽ പങ്കെടുത്ത സിനിമ സംവിധായകൻ പത്മകുമാർ ഈ കഥ സിനിമയാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഹംസ പൊന്മളക്കുള്ള ജിദ്ദ കലാസമിതിയുടെ ഉപഹാരം പത്രപ്രവർത്തകൻ മുസാഫിർ സമ്മാനിച്ചു. മുഴുവൻ പ്രവാസികൾക്കും പ്രചോദനവും അഭിമാനവുമാണ് സാധാരണക്കാരനായ ഹംസ പൊന്മളയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അബ്ദുൽ മജീദ് നഹ പരിപാടി ഉദ്ഘാടനം ചെയ്തു. സി.എം. അഹമ്മദ് ആക്കോട് അധ്യക്ഷത വഹിച്ചു. ഉപരി പഠനാർഥം നാട്ടിലേക്ക് മടങ്ങുന്ന കീബോർഡിസ്റ്റുകളായ വെബ്സാൻ ഖാനും, ഇലാൻ ഖാനും പരിപാടിയിൽ യാത്രയയപ്പ് നൽകി. ഇവർക്കുള്ള ഉപഹാരം മാധ്യമ പ്രവർത്തകരായ പി.എം. മായിൻകുട്ടി, സാദിഖലി തുവ്വൂർ, കബീർ കൊണ്ടോട്ടി എന്നിവർ കൈമാറി.
കുഞ്ഞുമുഹമ്മദ് കൊടശ്ശേരി, ഷരീഫ് അറക്കൽ, ഹക്കീം പാറക്കൽ, ഗഫൂർ ചാലിൽ, ആലുങ്ങൽ ചെറിയ മുഹമ്മദ്, ഇബ്രാഹിം ഇരിങ്ങല്ലൂർ, ബഷീർ പരുത്തിക്കുന്നൻ, സലാം അൽറയാൻ, ഉണ്ണി തെക്കേടത്ത്,സെലീന മുസാഫിർ, ഹസീന തുടങ്ങിയവർ സംസാരിച്ചു. കൊറിയോഗ്രാഫർ നാദിറ ടീച്ചർ അണിയിച്ചൊരുക്കിയ കലാസന്ധ്യയും ജമാൽ പാഷ, മുഹമ്മദ് കുട്ടി അരിമ്പ്ര, ഓമനക്കുട്ടൻ, ഡോ. മിർസാന ഷാജു, സോഫിയ സുനിൽ, മുംതാസ് അബ്ദുറഹ്മാൻ എന്നിവരുടെ ഗാനസന്ധ്യയും അരങ്ങേറി. മുസ്തഫ കുന്നുംപുറം, അബ്ദുറഹ്മാൻ മേക്കമണ്ണിൽ, സമദ് ചോലക്കൽ എന്നിവർ പരിപാടി നിയന്ത്രിച്ചു. ഹസൻ യമഹ അവതാരകനായിരുന്നു. യൂസഫ് കോട്ട സ്വാഗതവും മുജീബ് പാക്കട നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.