ഹാ​ർ​മോ​ണി​യ​സ് കേ​ര​ള' പ്ര​വേ​ശ​ന ടി​ക്ക​റ്റ് ഷ​മീ​ർ സി​ദ്ദീ​ഖ് ജു​ബൈ​ലി​ൽ കോ​ഓ​ഡി​നേ​റ്റ​ർ റി​യാ​സ് മ​ണ​ക്കാ​ടി​ൽനി​ന്ന് സ്വീ​ക​രി​ക്കു​ന്നു

‘ഹാ​ർ​മോ​ണി​യ​സ് കേ​ര​ള’; ജു​ബൈ​ൽ പ്ര​വാ​സി​ക​ൾ ടി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കു​ന്ന തി​ര​ക്കി​ൽ

ജു​ബൈ​ൽ: ആ​ദ്യ ഇ​ന്ത്യ​ൻ അ​ന്താ​രാ​ഷ്​​ട്ര ദി​ന​പ​ത്ര​മാ​യ ‘ഗ​ൾ​ഫ് മാ​ധ്യ​മം’ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി ദ​മ്മാ​മി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഹാ​ർ​മോ​ണി​യ​സ് കേ​ര​ള’ ഒ​രു​മ​യു​ടെ മ​ഹോ​ത്സ​വ​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ രാ​ജ്യ​ത്തെ പ്ര​ധാ​ന എ​ണ്ണ ന​ഗ​ര​മാ​യ ജു​ബൈ​ലി​ലെ പ്ര​വാ​സി സ​മൂ​ഹ​വും ഒ​രു​ങ്ങു​ന്നു. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ മ​ല​യാ​ളി സ​മൂ​ഹം ഇ​ന്നോ​ളം ക​ണ്ട​തി​ൽ വെ​ച്ച് ഏ​റ്റ​വും വ​ലി​യ ആ​ഘോ​ഷ​മാ​യി​രി​ക്കു​മെ​ന്ന വി​ളം​​ബ​​ര​ത്തോ​ടെ ദ​മ്മാം ലൈ​ഫ് പാ​ർ​ക്കി​ന​ടു​ത്തു​ള്ള ആം​ഫി തി​യ​റ്റ​റി​ൽ ന​വം​ബ​ർ 29ന്​ ​അ​ര​ങ്ങേ​റു​ന്ന ഈ ​ഉ​ത്സ​വ​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​നു​ള്ള ടി​ക്ക​റ്റ്​ സ്വ​ന്ത​മാ​ക്കാ​നു​ള്ള തി​ര​ക്കി​ലാ​ണ്​ ജു​ബൈ​ൽ മ​ല​യാ​ളി​ക​ളും.

മു​ൻ​നി​ര മ​ല​യാ​ള ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ ആ​സി​ഫ് അ​ലി​യും നി​ഖി​ല വി​മ​ലും ന​യി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ്രി​യ ഗാ​യ​ക​രാ​യ മ​ധു ബാ​ല​കൃ​ഷ്ണ​നും സി​ത്താ​ര​യും പാ​ട്ടി​​ന്‍റെ നി​ലാ​വ​ഴി​ക​ൾ തെ​ളി​യി​ക്കാ​നെ​ത്തും. യു​വ ഗാ​യ​ക​രാ​യ സ്​​റ്റാ​ർ സിം​ഗ​ർ ശ്രീ​രാ​ഗ്, ന​ന്ദ, അ​ര​വി​ന്ദ്, ബ​ൽ​റാം, ദി​ഷ എ​ന്നി​വ​രും അ​ണി​നി​ര​ക്കും. മി​ഥു​ൻ ര​മേ​ശ് അ​വ​താ​ര​ക​നാ​യെ​ത്തു​ന്ന പ​രി​പാ​ടി​യി​ൽ മ​ല​യാ​ള​ക്ക​ര​ക്ക​പ്പു​റം ത​രം​ഗ​മാ​യി മാ​റി​യ ഹാ​സ്യ-​മി​മി​ക്രി താ​രം മ​ഹേ​ഷ് കു​ഞ്ഞു​മോ​ൻ കാ​ണി​ക​ൾ​ക്ക് ചി​രി വി​രു​ന്നൊ​രു​ക്കും.

ദ​മ്മാം കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ജു​ബൈ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി ആ​ളു​ക​ൾ ത​ങ്ങ​ളു​ടെ പ്രി​യ താ​ര​ങ്ങ​ൾ​ക്കൊ​പ്പം ആ​ഘോ​ഷി​ക്കാ​ൻ ആ ​രാ​വി​ൽ ലൈ​ഫ് പാ​ർ​ക്കി​ലേ​ക്ക് ഒ​ഴു​കും. ജു​ബൈ​ലി​ൽ​നി​ന്ന് നൂ​റ് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ‘ഹാ​ർ​മോ​ണി​യ​സ് കേ​ര​ള’ വേ​ദി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. മ​ഹ​ത്താ​യ ക​ലോ​ത്സ​വ​ത്തി​ന് സം​ഘാ​ട​ക​ർ അ​ത്ഭു​ത​പൂ​ർ​വ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ജു​ബൈ​ൽ നി​വാ​സി​ക​ൾ​ക്ക് ടി​ക്ക​റ്റ് ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​ൻ മ​ല​യാ​ളി ഹോ​ട്ട​ലു​ക​ളി​ലും ന​ഗ​ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലും കൗ​ണ്ട​റു​ക​ൾ തു​റ​ന്നു. ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളി​ലും പ്ര​മോ​ഷ​ൻ കാ​മ്പ​യി​നും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. കു​ടും​ബ​സ​മേ​തം താ​മ​സി​ക്കു​ന്ന​വ​രും ബാ​ച്ചി​ല​ർ​മാ​ർ ഗ്രൂ​പ്പു​ക​ളാ​യും ടി​ക്ക​റ്റു​ക​ൾ ക​ര​സ്ഥ​മാ​ക്കു​ന്നു​ണ്ട്.

ഗ്രൂ​പ്പു​ക​ളാ​യി വാ​ങ്ങു​മ്പോ​ൾ ടി​ക്ക​റ്റ് നി​ര​ക്ക് ഗ​ണ്യ​മാ​യി കു​റ​യും. വി.​ഐ.​പി, പ്ലാ​റ്റി​നം, ഗോ​ൾ​ഡ്, സി​ൽ​വ​ർ എ​ന്നീ കാ​റ്റ​ഗ​റി​ക​ളി​ൽ ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ണ്. ടി​ക്ക​റ്റു​ക​ൾ​ക്കാ​യി ജു​ബൈ​ലി​ൽ 0556637394 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Tags:    
News Summary - 'Harmonious Kerala'; Jubail expatriates rush to get tickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.