ജിദ്ദ: ഹജ്ജ്, ഉംറ കർമങ്ങൾക്ക് മക്കയിൽ എത്തുന്ന തീർഥാടകരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പുവരുത്തണമെന്ന് മലയാളി നഴ്സസ് ഫോറം (എം.എൻ.എഫ്) മക്ക ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു. കോവിഡാനന്തരം കേരളത്തിൽനിന്ന് മക്കയിലേക്കുള്ള തീർഥാടകരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായിട്ടുണ്ട്.
കൃത്യമായ ആരോഗ്യ പരിശോധനകളും മറ്റു മാനദണ്ഡങ്ങളും പാലിക്കാതെ ഉംറക്കെത്തുന്ന വൃദ്ധരടക്കമുള്ള തീർഥാടകരെ മക്കയിലെത്തിയ ഉടനെതന്നെ അസുഖബാധിതരായി ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യമുണ്ടാവുന്നുണ്ട്. മലയാളിസമൂഹം ഈ വിഷയത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയും ബോധവാന്മാരായിരിക്കുകയും വേണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു. യോഗത്തിൽ ഷാഹിദ് പരേടത്ത്, ആബിദ് മുഹമ്മദ്, ഷാഫി എം. അക്ബർ എന്നിവർ സംസാരിച്ചു.
മുസ്തഫ മലയിൽ സ്വാഗതവും നിസ്സ നിസാം നന്ദിയും പറഞ്ഞു. എം.എൻ.എഫ് മക്ക യൂനിറ്റ് ഭാരവാഹികളായി മുസ്തഫ മലയിൽ (പ്രസി), സാലിഹ് മാളിയേക്കൽ (ജന. സെക്ര), നിസ്സ നിസാം (ട്രഷ), ബുശറുൽ ജംഹർ, ഫാസില ആലിക്കോയ, സനിത നൗഷാദ് (വൈ. പ്രസി), മാജിത സിറാജുദ്ദീൻ, സമീന ശാക്കിർ, ജമീന റഫീഖ് (ജോ. സെക്ര) എന്നിവരെ കൗൺസിൽ യോഗം തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.