റിയാദ്: ഒലയയിലെ സോഷ്യൽ മലയാളി കൾച്ചറൽ (എസ്.എം.സി) കൂട്ടായ്മയുടെ 2025 വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ഗ്ലബ് ലോജിസ്റ്റികുമായി സഹകരിച്ച് പുറത്തിറക്കിയ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു. കൂട്ടായ്മ രക്ഷാധികാരി അനീഷ് എബ്രഹാം പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ പ്രസിഡന്റ് റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫൈസൽ മുനീർ, വെൽഫെയർ കൺവീനർ സിജോയ് ചാക്കോ, ജോയന്റ് ട്രഷറർ മുരുകൻ പിള്ള എന്നിവർ സംസാരിച്ചു. ട്രഷറർ ബേബി തോമസ് സ്വാഗതവും ജോയന്റ് സെക്രട്ടറി ആൻസൻ ജയിംസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.