ജുബൈൽ: ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡന്റ് ശരീഫ് കുറ്റൂരിന് സ്വീകരണം നൽകി. സ്വീകരണ സമ്മേളനത്തിൽ കെ.എം.സി.സിയുടെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നാൾവഴികളും മണ്മറഞ്ഞ നേതാക്കളുടെ സംഭാവനകളും അനുസ്മരിച്ച് ശരീഫ് കുറ്റൂർ മുഖ്യ പ്രഭാഷണം നടത്തി. ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലാം ആലപ്പുഴ അധ്യക്ഷത വഹിച്ചു. കിഴക്കൻ പ്രവിശ്യ കെ.എം.സി.സി ജനറൽ സെക്രട്ടറി സിദ്ദിഖ് പാണ്ടികശാല ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പുറത്തിറക്കുന്ന 2025 കലണ്ടർ പ്രകാശനം ശരീഫ് കുറ്റൂർ, നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം ഉസ്മാൻ ഒട്ടുമ്മലിന് നൽകി നിർവഹിച്ചു. മലപ്പുറം ജില്ല യൂത്ത് ലീഗ് മലപ്പുറത്ത് സംഘടിപ്പിക്കുന്ന ‘മ’ എന്ന പരിപാടിയുടെ പ്രചാരണാർഥം സൗദി സന്ദർശനത്തിലാണ് ശരീഫ് കുറ്റൂർ. പ്രചാരണ ഉദ്ഘാടനം ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ചെയർമാൻ ഹമീദ് പയ്യോളിയുടെ മകൻ ഇബ്രാഹിം നിർവഹിച്ചു. ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ വെട്ടുപാറ സ്വാഗതവും ജുബൈൽ സെൻട്രൽ കമ്മിറ്റി ട്രഷറർ അസീസ് ഉണ്ണിയാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.