റിയാദ്: കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി നടത്തുന്ന സംഘടനാ ശാക്തീകരണ കാമ്പയിൻ ‘ദ വോയേജി’ന്റെ ഭാഗമായി സംഘടിപ്പിച്ച ഹെൽപ് ഡെസ്ക് വഴി നോർക്ക, പ്രവാസി ക്ഷേമനിധി, പ്രവാസി ഇൻഷുറൻസ് എന്നിവയിൽ അംഗത്വം എടുത്തവർക്കുള്ള കാർഡുകൾ വിതരണം ചെയ്തു.
ബത്ഹയിലെ കെ.എം.സി.സി ഓഫിസിൽ നടന്ന മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുല്ലത്തീഫ്, മഞ്ചേരി മണ്ഡലം നോർക്ക കോഓഡിനേറ്റർ ആസാദ് പാണ്ടിക്കാടിന് കാർഡുകൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
ജില്ല പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, ജനറൽ സെക്രട്ടറി സഫീർ മുഹമ്മദ് എന്നിവർ സംസാരിച്ചു. നോർക്ക ഉപസമിതി ചെയർമാൻ സഫീർ ഖാൻ കരുവാരകുണ്ട് നോർക്കയുടെ വിവിധ പദ്ധതികളെ കുറിച്ചും അംഗത്വം എടുക്കേണ്ട ആവശ്യകതയെക്കുറിച്ചും വിശദീകരിച്ചു.
ഹെൽപ് ഡെസ്ക് വഴി ആദ്യഘട്ടത്തിൽ അംഗത്വമെടുത്ത 200ഓളം പേർക്കാണ് നോർക്ക കാർഡ് വിതരണം ചെയ്തത്. ചടങ്ങുകൾക്ക് ജില്ലാ നോർക്ക ഉപസമിതി അംഗങ്ങളായ ജാഫർ വീമ്പൂർ, നൗഫൽ ചാപ്പപ്പടി, മുജീബ് വണ്ടൂർ, നിഷാദ് കരിപ്പൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.