ഹൃദയാഘാതം; കൊല്ലം സ്വദേശി മദീനയിൽ മരിച്ചു

അബഹ: കൊല്ലം സ്വദേശി മദീനയിൽ ഹൃദയാഘാതത്തുടർന്ന് നിര്യാതനായി. കരുനാഗപ്പള്ളി മണപ്പള്ളി കളിക്കൽ വീട്ടിൽ ഹുസൈൻ കുഞ്ഞു (59) ആണ് മരിച്ചത്. നേരത്തെ 16 വർഷത്തോളം അസീറിലെ മൊഹായിലിൽ ജോലിചെയ്തിരുന്ന ഇദ്ദേഹം പ്രവാസം മതിയാക്കി മടങ്ങിയിരുന്നു.

രണ്ടു മാസങ്ങൾക്ക് മുമ്പ് പുതിയ വിസയിൽ മൊഹായിലിലുള്ള മകന്റെ അടുത്ത് എത്തിയതായിരുന്നു. മകനോടൊപ്പം ഉംറ നിർവഹിക്കുന്നതിനായി പുറപ്പെട്ട ഹുസൈൻ കുഞ്ഞിന് തിങ്കളാഴ്ച മദീന സന്ദർശനത്തിനിടെ മസ്ജിദ് ഖിബ് ലത്തൈനിയിൽ വെച്ച് ഹൃദയാഘാതമുണ്ടാകുകയായിരുന്നു.

തുടർന്ന് മദീന ഹയാത്ത് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ 10 മണിയോടെ മരിക്കുകയായിരുന്നു. ഭാര്യ: നിസ. മകൻ: ഫഹദ്. 

Tags:    
News Summary - heart attack A native of Kollam died in Medina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.