ജിദ്ദ: മലപ്പുറം അരീക്കോട് വെള്ളേരി മാണിയം കൊല്ലി ഹൗസില്‍ സക്കീര്‍ ഹുസൈന്‍ (44) സൗദി അറേബ്യയിലെ ജീസാനില്‍ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ ജീസാന്‍ കിങ് ഫഹദ് സെന്‍ട്രല്‍ ആശുപത്രിയിലാണ്് മരണം. പരേതനായ മുഹമ്മദിന്‍െറയും ആമിനക്കുട്ടിയുടെയും മകനാണ്. 23 വര്‍ഷമായി ജിദ്ദ, മക്ക എന്നിവിടങ്ങളില്‍ ഷവര്‍മ ജോലി ചെയ്തിരുന്ന സക്കീര്‍ ഹുസൈന്‍ പത്ത് ദിവസം മുമ്പാണ് ജീസാനില്‍ എത്തിയത്. പുതുതായി ഷവര്‍മ സ്റ്റാള്‍ തുടങ്ങാന്‍ ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ് സര്‍ജാസ്,സല്‍മാനുല്‍ ഫാരിസ്, ഫാത്തിമ സഹ്ല. സഹോദരങ്ങള്‍: സുല്‍ഫത്ത്, നദീറ, സുനീറ, അനീസ് ബാബു (ജീസാന്‍) ബുഷറാബി, സൈഫുദ്ദീന്‍, ഉമ്മുഹബീബ. മൃതദേഹം ജീസാനില്‍ ഖബറടക്കുമെന്ന് സഹോദരന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.