റിയാദ്: കോഴിക്കോട് നിവാസികളുടെ റിയാദിലെ കൂട്ടായ്മയായ ‘കോഴിക്കോടൻസ്’, സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലും ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന ചടങ്ങ് അറബ് കൺസൾട്ടൻഡ് ഹോം സി.ഇ.ഒ നജീബ് മുസ്ലിയാരകത്ത് ഉദ്ഘാടനം ചെയ്തു. കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ റാഫി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള ഉപഹാരങ്ങൾ നിഷാദ് അൻവർ, റാഷിദ് കൊന്നെൻകാവിൽ, അബ്ദുല്ലത്തീഫ് കൊടുവള്ളി, മുജീബ് താമരശ്ശേരി, അബ്ദുൽ ഗഫൂർ ചേന്ദമംഗലൂർ, റയീസ് കൊടുവള്ളി, സജീറ ഹർഷദ്, ഷാലിമ റാഫി, മുംതാസ് ഷാജു, ഫിജിന കബീർ, ആയിഷ മിർഷാദ്, ഉമർ മുക്കം, മുസ്തഫ നെല്ലിക്കാപറമ്പ്, നവാസ് ഒപീസ്, സി.ടി. സഫറുല്ല എന്നിവർ വിതരണം ചെയ്തു.
ഹസൻ ഹർഷദ് ഫറോക്ക്, സഹീർ മുഹ്യുദ്ദീൻ, മുജീബ് മൂത്താട്ട്, റംഷിദ്, മൈമൂന അബ്ബാസ് എന്നിവർ സംസാരിച്ചു. അഡ്മിൻ ലീഡ് കെ.സി. ഷാജു സ്വാഗതവും ഫിനാൻസ് ലീഡ് ഫൈസൽ പൂനൂർ നന്ദിയും പറഞ്ഞു. ആയിഷ സംറ, ഫെമിൻ ഫാത്തിമ, നിംഷ മറിയം, ഫാത്തിമ ഇശ, ഹാനിയ ഫൈസൽ, ഹനിൻ ഫാത്തിമ, ഹസിം മുഹമ്മദ്, ആഷിഖ് റാഷിദ്, സി.ടി. അഫ്രിൻ, ദർശീൽ അഹമ്മദ്, ഫർഹാൻ അലി, നബീഹ് അബ്ദുൽ ലത്തീഫ്, നൈറ ഷഹ്ദാൻ, അഫ്ഷിൻ വേങ്ങാട്ട്, ഫാത്തിമ ഹിബ, മുഹമ്മദ് ഹാഫിസ്, മുഹമ്മദ് റയ്യാൻ, ഫിദാൻ സാജിദ്, നെഹ്ന സലാം, ഖദീജ നിസ, ആയിഷ ജന്ന, റഷ സലാം എന്നിവരാണ് വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയത്.
കോഴിക്കോടൻസ് സംഘടിപ്പിച്ച ‘എജ്യുസ്പോർട് ഫെസ്റ്റ്’ ചാമ്പ്യന്മാരായ ‘മാനാഞ്ചിറ’ ടീമിനുള്ള സ്വീകരണവും ചടങ്ങിനോടനുബന്ധിച്ച് നടന്നു. കോഴിക്കോടൻസ് വനിത അംഗങ്ങൾ കേക്ക് മുറിച്ച് സ്വീകരണം ഉദ്ഘാടനം ചെയ്തു. ഫെസ്റ്റ് ജൂറി അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് സുഹാസ് ചേപ്പാലി, മുനീബ് പാഴൂർ എന്നിവർ വിതരണം ചെയ്തു. ജൂറിമാരായ വി.കെ.കെ. അബ്ബാസ്, കെ.സി. ഷാജു, അനിൽ മാവൂർ, കബീർ നല്ലളം, മൈമൂന അബ്ബാസ് എന്നിവർ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.