ജിദ്ദ: അബ്ഹ അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം. തിങ്കളാഴ്ച വൈകുന്നേരമാണ് അബ്ഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ടു ഹൂതികളുടെ ആക്രമണ ശ്രമമുണ്ടായതെന്ന് യമൻ സംഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽമാലികി പറഞ്ഞു. ഡ്രോൺ തടുത്തു സംഖ്യസേന ആക്രമണശ്രമം വിഫലമാക്കുകയുണ്ടായി. ഡ്രോൺ തടുത്തതിനെ തുടർന്ന് ചീളുകൾ പതിച്ച് വിമാനത്താവള കോമ്പൗണ്ടിലും ഗ്രൗണ്ട് സർവീസ് നടത്തുന്ന ചില വാഹനങ്ങൾക്കും കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. ആർക്കും പരിക്കില്ലെന്നും സംഖ്യസേന വക്താവ് പറഞ്ഞു.
ഇറാന്റെ പിന്തുണയോടെ ഹൂതികൾ അബ്ഹ വിമാനത്താവളത്തിലെ യാത്രക്കാരെ ലക്ഷ്യമിട്ട് മനപൂർവ്വവും ആസൂത്രിതവുമായ രീതിയിൽ ആക്രമണം നടത്താൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഹൂതികളുടെ ഇത്തരം ഭീകരവും അധാർമികവുമായ ആക്രമങ്ങൾക്കെതിരെ കർശന നടപടികൾ സംഖ്യ സേന തുടരും. ഇത്തരം ആക്രമണം ആസൂത്രണം ചെയ്തു നടത്തുന്നവരെയും അവർക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്ക് അസുസൃതമായി നടപടിയുണ്ടാകണമെന്നും വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.