Abha airport (file image)

ആറാം ദിവസവും അബ്ഹയിലേക്ക് ആക്രമണം; സ്ഫോടക വസ്തു നിറച്ച ഡ്രോൺ സൗദി തകർത്തു

ജിദ്ദ: തുടർച്ചയായി ആറാം ദിവസവും ദക്ഷിണ സൗദിയിലെ അബ്ഹയിലേക്ക് ഹൂതികളുടെ ആക്രമണം. തിങ്കളാഴ്ച രാത്രി 10.37 ന് സ്ഫോ ടക വസ്തുക്കൾ നിറച്ച ഡ്രോൺ അബ്ഹ ലക്ഷ്യമാക്കി എത്തി. സൗദി വ്യോമപ്രതിരോധ സംവിധാനം ഇതു തകർത്തിട്ടതായി സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാലിക്കി പറഞ്ഞു. ആർക്കും പരിക്കില്ല.

കഴിഞ്ഞ ദിവസങ്ങളിൽ സമാനമായ രീതിയിൽ സ്ഫോടകവസ്തുക്കൾ നിറച്ച ആളില്ലാ വിമാനങ്ങൾ അബ്ഹ, നജ്റാൻ, ജീസാൻ എന്നീ ജനവാസകേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമാക്കി ഹൂതികൾ വിക്ഷേപിച്ചിരുന്നു.

അബ്ഹ വിമാനത്താവളത്തിന് മുകളിൽ ക്രൂയിസ് മിസൈലി​െൻറ അവശിഷ്ടം പതിച്ച് 26പേർക്ക് പരിക്കേറ്റത് കഴിഞ്ഞ ബുധനാഴ്ചയാണ്. തിങ്കളാഴ്ച ചേർന്ന െഎക്യരാഷ്ട്ര സഭ സെക്യൂരിറ്റി കൗൺസിൽ ഇതിനെ ശക്തമായി അപലപിച്ചു.

അബ്ഹ വിമാനത്താവള ആക്രമണത്തെ തുടർന്ന് യമനിലെ ഹൂതികേന്ദ്രങ്ങൾക്കെതിരെ സൗദി സഖ്യസേന ശക്തമായ തിരിച്ചടി നൽകുന്നുണ്ട്.

Tags:    
News Summary - Houthi missile attack - Jeddah- Saudi Arabia- Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.