ജിദ്ദ: മേഖലയിൽ വീണ്ടും അസ്വാരസ്യം സൃഷ്ടിച്ച് ചെങ്കടലിൽ ഹൂതികളുടെ അതിക്രമം. സൗദി കപ്പലുകളും രണ്ട് ദക്ഷിണ കൊറിയന്‍ നൗകകളും യമനിലെ ഹൂതികള്‍ പിടിച്ചെടുത്തു. രണ്ട് ദക ്ഷിണ കൊറിയന്‍ കപ്പല്‍ ജീവനക്കാരും സൗദി കപ്പലിലെ ജീവനക്കാരും ഹൂതികളുടെ കസ്റ്റഡി യിലാണ്. കപ്പല്‍ തിരിച്ചുപിടിക്കാന്‍ സൗദി സഖ്യസേന ശ്രമം തുടങ്ങി.
പിന്നില്‍ ഇറാന് പിന്തുണയുള്ള ഹൂതികളാണെന്ന് സഖ്യസേന കുറ്റപ്പെടുത്തി. സൗദി അതിർത്തിയോട് ചേർന്ന ചെങ്കടലില്‍ ഉഖ്ബാന് ദ്വീപിനോട് ചേര്‍ന്നാണ് സംഭവം. കടലില്‍ ഖനനത്തിനായി കൊണ്ടുവന്ന ദക്ഷിണ കൊറിയയുടെ ഉപകരണവുമായെത്തിയ നൗകയും സൗദിയുടെ ചരക്കുകപ്പലുമാണ് ഹൂതികള്‍ റാഞ്ചിയത്. മൂന്നെണ്ണം പിടിച്ചെടുത്തതായി ഹൂതികള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും സൗദി അറേബ്യ സ്ഥിരീകരിച്ചിട്ടില്ല. യമനിലെ സാലിഫ് തുറമുഖത്ത് ഇവ എത്തിച്ചതായാണ് വിവരം. ബുധനാഴ്ച പ്രദേശിക സമയം പുലര്‍ച്ച 3.50നാണ് സംഭവം. അതേസമയം, സംഭവം സ്ഥിരീകരിച്ച സൗദി സഖ്യസേന എത്ര സൗദി ജീവനക്കാരാണ് പിടിയിലായതെന്ന് വ്യക്തമാക്കിയിട്ടില്ല.
കപ്പല്‍ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. അനുഭാവികളായ തടവുകാരെ മോചിപ്പിക്കാന്‍ സമാന രീതിയിലുള്ള ശ്രമങ്ങള്‍ ഹൂതികള്‍ നേരത്തേയും നടത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ഇറാെൻറ പിന്തുണയുണ്ടെന്നാണ് സൗദി സഖ്യസേന നല്കുന്ന സൂചന. യമനിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് സൗദി മുൻകൈയെടുക്കുകയും യു.എൻ നേതൃത്വത്തിൽ കാര്യമായ ഇടപെടലുകൾ നടക്കുന്നതിനിടയിലാണ് ഹൂതികളുടെ നടപടി. രണ്ട് മാസമായി സൗദി അതിർത്തി കടന്നുള്ള ഹൂതികളുടെ ആക്രമണങ്ങൾക്ക് കുറവുണ്ട്. ദക്ഷിണ സൗദിയിലേക്ക് തുടർച്ചയായി ആക്രമണങ്ങൾ നടത്തിയിരുന്ന ഹുതികൾ ഇടക്കാലത്ത് ആക്രമണത്തിൽനിന്ന് പിന്മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.