ജിദ്ദ: യമനിലെ ഹൂതികളുടെ ഷെല്ലാക്രമണത്തിൽ മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. ജീസാനിലെ ആരിദയിൽ വ്യാഴം രാത്രി 9.15നാണ് ഷെല്ലുകൾ പതിച്ചതെന്ന് അറബ് സഖ്യസേന വക്താവ് ജനറൽ തുർക്കി അൽമാലികി പറഞ്ഞു. ഒരു കുടുംബത്തിലെ രണ്ടും അഞ്ചും വയസ്സായ കുട്ടികള്‍ക്കാണ് പരിക്കുപറ്റിയത്്. സിയാദ് ഖാസിം (2), നാസിര്‍ ഹുസൈന്‍ (5), അബ്ദുല്ല ജാബിര്‍ (5) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ സിയാദ് ഖാസിമിെൻറ പരിക്ക് ഗുരുതരമാണ്. ഇറാൻ സഹായത്തോടെ ഹൂതി വിമതർ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് സിവിലിയന്മാർക്ക് നേരെയുള്ള അതിക്രമം തുടരുകയാണെന്നും സേനാ വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.