റിയാദ്: 2024 അവസാനത്തോടെ സൗദിയിൽ ഹ്യുണ്ടായ് കാർ കമ്പനി ഫാക്ടറി നിർമിക്കാനൊരുങ്ങുന്നു. സൗദിയുടെ പടിഞ്ഞാറൻ മേഖലയിൽ ആരംഭിക്കുന്ന ഫാക്ടറിയിൽ വാഹന നിർമാണം 2026ൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിഡിൽ ഈസ്റ്റിലെ ഈ കൊറിയൻ കമ്പനിയുടെ ആദ്യത്തെ ഫാക്ടറിയായിരിക്കും ഇത്. ഫാക്ടറിയുടെ ഉൽപാദന ശേഷി 2030ഓടെ പരമ്പരാഗത, ഇലക്ട്രിക് കാറുകൾ ഉൾപ്പെടെ പ്രതിവർഷം 50,000 കാറുകളിൽ എത്തും.
ഇത് പ്രാദേശിക തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നതിനും രാജ്യത്തെ ഓട്ടോമോട്ടീവ് വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കും. സംയുക്ത പദ്ധതിയിൽ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് 70 ശതമാനം ഓഹരിയും ബാക്കി 30 ശതമാനം ഓഹരി ഹ്യൂണ്ടായിക്കും സ്വന്തമാകും.
പദ്ധതിയിലെ മൊത്തം നിക്ഷേപം ഏകദേശം 50 കോടി ഡോളറാണ്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ കാർ വിപണിയായാണ് സൗദിയെ കണക്കാക്കുന്നത്. നിലവിൽ സൗദിയിൽ ആവശ്യമുള്ള കാറുകൾക്ക് പ്രധാനമായും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.