Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യി​ൽ...

സൗ​ദി​യി​ൽ ഹ്യു​ണ്ടാ​യ് കാ​ർ ഫാ​ക്ട​റി ഈ ​വ​ർ​ഷം ആ​രം​ഭി​ക്കും

text_fields
bookmark_border
hyundai
cancel

റി​യാ​ദ്​: 2024 അ​വ​സാ​ന​ത്തോ​ടെ സൗ​ദി​യി​ൽ ഹ്യു​ണ്ടാ​യ് കാ​ർ ക​മ്പ​നി ഫാ​ക്ട​റി നി​ർ​മി​ക്കാ​നൊ​രു​ങ്ങു​ന്നു. സൗ​ദി​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ ആ​രം​ഭി​ക്കു​ന്ന ഫാ​ക്​​ട​റി​യി​ൽ വാ​ഹ​ന നി​ർ​മാ​ണം 2026ൽ ​ആ​രം​ഭി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മി​ഡി​ൽ ഈ​സ്​​റ്റി​ലെ ഈ ​കൊ​റി​യ​ൻ ക​മ്പ​നി​യു​ടെ ആ​ദ്യ​ത്തെ ഫാ​ക്ട​റി​യാ​യി​രി​ക്കും ഇ​ത്. ഫാ​ക്‌​ട​റി​യു​ടെ ഉ​ൽ​പാദ​ന ശേ​ഷി 2030ഓ​ടെ പ​ര​മ്പ​രാ​ഗ​ത, ഇ​ല​ക്ട്രി​ക് കാ​റു​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​തി​വ​ർ​ഷം 50,000 കാ​റു​ക​ളി​ൽ എ​ത്തും.

ഇ​ത് പ്രാ​ദേ​ശി​ക തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ പ്ര​ദാ​നം ചെ​യ്യു​ന്ന​തി​നും രാ​ജ്യ​ത്തെ ഓ​ട്ടോ​മോ​ട്ടീ​വ് വ്യ​വ​സാ​യ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സ​ഹാ​യി​ക്കും. സം​യു​ക്ത പ​ദ്ധ​തി​യി​ൽ പ​ബ്ലി​ക് ഇ​ൻ​വെ​സ്​​റ്റ്​​മെ​ന്‍റ്​ ഫ​ണ്ടി​ന് 70 ശ​ത​മാ​നം ഓ​ഹ​രി​യും ബാ​ക്കി 30 ശ​ത​മാ​നം ഓ​ഹ​രി ഹ്യൂ​ണ്ടാ​യി​ക്കും സ്വ​ന്ത​മാ​കും.

പ​ദ്ധ​തി​യി​ലെ മൊ​ത്തം നി​ക്ഷേ​പം ഏ​ക​ദേ​ശം 50 കോ​ടി ഡോ​ള​റാ​ണ്. മി​ഡി​ൽ ഈ​സ്​​റ്റി​ലെ ഏ​റ്റ​വും വ​ലി​യ കാ​ർ വി​പ​ണി​യാ​യാ​ണ്​ സൗ​ദി​യെ ക​ണ​ക്കാ​ക്കു​ന്ന​ത്. നി​ല​വി​ൽ സൗ​ദി​യി​ൽ ആ​വ​ശ്യ​മു​ള്ള കാ​റു​ക​ൾ​ക്ക്​ പ്ര​ധാ​ന​മാ​യും ഇ​റ​ക്കു​മ​തി​യെ​​യാ​ണ്​ ആ​ശ്ര​യി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HyundaiSaudi Arabia NewsCar Factory
News Summary - Hyundai car factory to start in Saudi this year
Next Story