ദമ്മാം: വയനാട് ജില്ലയിൽ ഉരുൾപ്പൊട്ടലുണ്ടായ ചൂരൽമല-മുണ്ടക്കൈ പ്രദേശങ്ങളിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഇൻറർനാഷനൽ കൗൺസിൽ ഭാരവാഹികൾ സന്ദർശിച്ചു. പ്രസിഡൻറ് സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ, സെക്രട്ടറി ശരീഫ് കാരശ്ശേരി എന്നിവരാണ് എസ്.വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരിക്കൊപ്പം മലയിടിച്ചിൽ സംഭവിച്ച പ്രദേശങ്ങളിൽ സന്ദർശനം നടത്തിയത്.
പരിക്കുപറ്റിയവർക്ക് ചികിത്സ നൽകിക്കൊണ്ടിരിക്കുന്ന ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ്, ദുരിതാശ്വാസ ക്യാമ്പുകൾ, വിവിധ സമാഹരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും സന്ദർശനം നടത്തി. മന്ത്രിമാരായ പി. രാജിവ്, കെ. രാജൻ, ടി. സിദ്ദീഖ് എം.എൽ.എ എന്നിവരുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി. വിവരണാതീതമാണ് ദുരന്തമുഖത്തെ അനുഭവങ്ങളെന്നും അവ അതിജയിക്കാൻ നമുക്ക് കഴിയണമെന്നും സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ പറഞ്ഞു.
കേരള സർക്കാരുമായും കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിലും വരുന്ന സമഗ്ര പുനരധിവാസ പാക്കേജിൽ ഐ.സി.എഫ് പങ്കാളിത്തം വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.