ഉം​റ തീ​ർ​ഥാ​ട​ക​ർ ല​ഗേ​ജു​ക​ളി​ൽ നി​രോ​ധി​ത വ​സ്തു​ക്ക​ളി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം

റിയാദ്: ഉംറ തീർഥാടകർ ലഗേജുകളിൽ നിരോധിത വസ്തുക്കളില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിരോധിത വസ്തുക്കളുടെ പട്ടിക വീണ്ടും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. പിടിക്കപ്പെട്ടാൽ കടുത്ത നടപടിയെന്നും മന്ത്രാലയം അറിയിച്ചു.

പടക്കങ്ങൾ, വ്യാജ കറൻസികൾ, മയക്കുമരുന്ന്, സ്വകാര്യത ലംഘിക്കുന്ന നിയമവിരുദ്ധമായ ഉപകരണങ്ങൾ, സ്പീഡ് റഡാർ ഡിറ്റക്ടറുകൾ, ഇലക്ട്രിക് ഷോക്കറുകൾ, ദോഷകരമായ ലേസർ പേനകൾ, രഹസ്യ കാമറകൾ എന്നിവയാണ് നിരോധിച്ച വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുന്നത്.

യാത്രക്കൊരുങ്ങും മുമ്പ്​ തന്നെ ഇത്തരം വസ്തുക്കൾ ലഗേജിൽ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം വ്യക്തമാക്കി. 30 ദിവസത്തേക്കായിരുന്നു ഉംറ വിസകൾ അനുവദിച്ചിരുന്നത്. എന്നാൽ, ഇപ്പോഴത് 90 ദിവസമായി ഉയർത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. തീർഥാടകർ ചൂടിനെ പ്രതിരോധിക്കാനുള്ള മുൻ കരുതലുകളെടുത്തിരിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Tags:    
News Summary - Umrah pilgrims must ensure that there are no prohibited items in their luggage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.