റിയാദ്: നാലാമത് നവോദയ മാക്സ്ലൈൻ ഇൻറർനാഷനൽ വോളിബാൾ ടൂർണമെൻറ് വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകീട്ട് ബത്ഹയിലെ ഓപ്പൺ ഗ്രൗണ്ടിൽ നടക്കും. നവോദയ സംഘടിപ്പിക്കുന്ന നാലാമത് വോളിബാൾ ടൂർണമെന്റാണിത്. പ്രവാസികൾ അവധി ദിവസങ്ങളിൽ ഒത്തുകൂടുന്ന ബത്ഹയുടെ ഹൃദയഭൂമിയിൽ (സിറ്റിഫ്ലവർ ഹൈപ്പർമാർക്കറ്റിന് സമീപം) നടക്കുന്ന കൈപ്പന്ത് മാമാങ്കം കളി പ്രേമികൾക്ക് അവിസ്മരണീയ വിരുന്നൊരുക്കുമെന്ന് വാർത്താക്കുറിപ്പിൽ പറഞ്ഞു.
സൗദി, ഇന്ത്യൻ, പാകിസ്താൻ ടീമുകളാണ് ടൂർണമെൻറിൽ മാറ്റുരക്കുന്നത്. ആദ്യദിവസം ടീമുങ്ങളുടെ നോക് ഔട്ട് മത്സരങ്ങളാണ്. വെള്ളിയാഴ്ച സെമി ഫൈനലും ഫൈനലും നടക്കും. വിജയികൾക്ക് മാക്സലൈൻ ലോജിസ്റ്റിക്സ് ട്രോഫിയും കാഷ് അവാർഡും രണ്ടാം സ്ഥാനം നേടുന്നവർക്ക് എസ്.ടി കാർഗോ ട്രോഫിയും കാഷ് അവാർഡുമാണ് ലഭിക്കുക.
സൗദി പ്രഫഷനൽ ടീമായ ഫാൽക്കൺ ക്ലബ്, ദമ്മാമിൽ നിന്നുള്ള ഇന്ത്യൻ ടീമുകളായ കാസ്ക് ദമ്മാം, ഇന്ത്യൻ ക്ലബ് ദമ്മാം, പാക്കിസ്താൻ ടീമുകളായ ദിർ ക്ലബ്, അബുസാർ, റിയാദിൽ നിന്നുള്ള ഇന്ത്യൻ ടീമുകളായ സ്റ്റാർസ്, വോളി ഫ്രണ്ട്സ് എന്നിങ്ങനെ എട്ട് ടീമുകളാണ് മത്സരത്തിൽ മാറ്റുരക്കുക. വോളിബാൾ മത്സരത്തോടനുബന്ധിച്ചുനടക്കുന്ന സമ്മാന കൂപ്പൺ പദ്ധതിയിൽനിന്നും ലഭിക്കുന്ന തുക വയനാട് പുനഃരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.