റിയാദ്: പ്രവാസി വെൽഫെയർ സ്പോർട്സ് വിഭാഗമായ പ്രവാസി സനാഇയ്യ സോക്കർ ക്ലബ്, ക്രിക്കറ്റ് ക്ലബുകളുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഘടിപ്പിച്ചു. റിയാദ് ന്യൂ സനാഇയ്യ അൽ മൻഹൽ വാട്ടർ ട്രീറ്റ്മെൻറ് കമ്പനി ഹാളിൽ നടന്ന പരിപാടിയിൽ പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി റമദാൻ സന്ദേശം നൽകി. സാമൂഹിക വിഭജനത്തിന്റെ കാലത്ത് മനുഷ്യരെ ചേർത്തുനിർത്താനും ബഹുസ്വരതയെ കാത്തുസൂക്ഷിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
കളിക്കാരും അഭ്യുദയകാംക്ഷികളുമായ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. ക്ലബ് അംഗങ്ങളായ റിഷാദ് എളമരം, ഫൈസൽ കൊല്ലം, നസീബ്, ഇഖ്ബാൽ, ഷജീർ, ഫസൽ, നാസർ, നജീബ്, നൗഫൽ തുടങ്ങിയവർ നേതൃത്വം നൽകി. വൈസ് പ്രസിഡൻറ് അഷ്റഫ് കൊടിഞ്ഞി സ്വാഗതവും ക്ലബ് മാനേജർ സാലിഹ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.