ദമ്മാം: പ്രമുഖ പ്രവാസി ഫുട്ബാൾ കൂട്ടായ്മയായ അല്‍ ഖോബാർ യുനൈറ്റഡ് എഫ്.സി ഇഫ്താര്‍ സംഗമവും വാര്‍ഷിക ജനറല്‍ ബോഡിയും സംഘടിപ്പിച്ചു. അല്‍ ഖോബാർ നെസ്റ്റോ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡൻറ് ആശി നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. ചെയര്മാന് രാജു കെ. ലുക്കാസ് ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു. മുജീബ് കളത്തില്‍ റമദാന് സന്ദേശം നല്കി. ദമ്മാം ഇന്ത്യന്‍ ഫുട്ബാൾ അസോസിയേഷന് ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട ആശി നെല്ലിക്കുന്ന് (വൈസ് പ്രസിഡൻറ്), റഹീം അലനല്ലൂര്‍ (ടെക്നിക്കല്‍ കമ്മിറ്റി ചെയര്മാന്) എന്നിവരെ പരിപാടിയില്‍ അനുമോദിച്ചു.
യുനൈറ്റഡ് എഫ്.സിയുടെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളായി ഇഖ്ബാല്‍ ആനമങ്ങാട് (പ്രസി.), ഫൈസല്‍ ബാബു എടത്തനാട്ടുകര (ജന. സെക്ര.), ലെശിന്‍ മണ്ണാര്‍ക്കാട് (ട്രഷ.), ജംഷീര്‍ കാര്‍ത്തിക (ഓര്‍ഗ. സെക്ര.), രാജു കെ. ലുക്കാസ് (ചെയര്‍.), മുഹമ്മദ് നിഷാദ്, ശരീഫ് മാണൂര്‍, ഷബീര്‍ ആക്കോട്, ഷൈജല്‍ വാണിയമ്പലം (വൈ. പ്രസി.), ഫൈസല്‍ കാളികാവ്, റിസ്വാന്, ഷംസീര്‍, ഫൈസല്‍ വട്ടാര (ജോ. സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.
ഫസല്‍ കാളികാവ് ടീം കോച്ചും ഫൈസല്‍ കാളികാവ് അസിസ്റ്റൻറ് കോച്ചുമായിരിക്കും. ഫതീന്‍ പാലക്കാടാണ് ടീം മാനേജര്‍. ആശി നെല്ലിക്കുന്ന്, മുജീബ് കളത്തില്‍, റഫീക് വെല്‍ക്കം, അസ്ലം കണ്ണൂര്‍, റഹീം അലനല്ലൂര്‍, നിബ്രാസ് ശിഹാബ് എന്നിവര്‍ ഉപദേശക സമിതിയംഗങ്ങളാണ്. ശരീഫ് മാണൂര്‍ സ്വാഗതവും ലെശിന്‍ മണ്ണാര്‍ക്കാട് നന്ദിയും പറഞ്ഞു. നിസാര്‍ എടത്തനാട്ടുകര, ശുക്കൂര്‍ വയനാട്, ഷാഹിദ്, ജാസിം വാണിയമ്പലം തുടങ്ങിയവര്‍ നേത്യത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.