റിയാദ്: വേൾഡ് മലയാളി കൗൺസിൽ റിയാദ് പ്രൊവിൻസിെൻറ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചു. റിയാദ് ശുമൈസിയിലുളള കാലിക്കറ്റ് ലൈവ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്നു. നൂറിൽപരം അംഗങ്ങളും വിശിഷ്ട വ്യക്തികളും പങ്കെടുത്ത ഇഫ്താർ സംഗമം കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുടെ കൂട്ടായ്മക്ക് വേദിയൊരുക്കി.
റമദാൻ മാസത്തിെൻറ മാഹാത്മ്യവും വ്രതാനുഷ്ഠാനം മനസ്സിലും ശരീരത്തിലും വരുത്തുന്ന പരിശുദ്ധിയും ദാനകർമങ്ങളും പണ്യകർമങ്ങളും നിർവഹിച്ച് മനുഷ്യജന്മം സമുന്നതി പ്രാപിക്കേണ്ടതിെൻറ ആവശ്യകതയും വിശദീകരിച്ച് റിയാദ് ടോസ്റ്റ് മാസ്റ്റർ അസോസിയേഷൻ പ്രസിഡൻറും വേൾഡ് മലയാളി കൗൺസിൽ അംഗവുമായ ഷൈനി നൗഷാദ് സംസാരിച്ചു.
പ്രസിഡൻറ് ടി.ജെ. ഡോ. ഷൈൻ അധ്യക്ഷത വഹിച്ചു. വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ ഡോ. കെ.ആർ. ജയചന്ദ്രൻ. ഫൈനൽ എക്സിറ്റായി നാട്ടിലേക്ക് പോകുന്ന വേൾഡ് മലയാളി കൗൺസിൽ അംഗങ്ങളായ സിബി ജോസഫിനും സ്മിത സിബിക്കും ചടങ്ങിൽ യാത്രയയപ്പ് നൽകി. രക്ഷാധികാരി ഡേവിഡ് ലൂക്ക് ഉപഹാരം കൈമാറി. യോഗത്തിൽ സെക്രട്ടറി സന്തോഷ് കണ്ണനായക്കൽ സ്വാഗതവും വൈസ് പ്രസിഡൻറ് തങ്കച്ചൻ വർഗീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.