ഇ​മാം ബു​ഖാ​രി മ​ദ്‌​റ​സ ജി​ദ്ദ നോ​ർ​ത്ത് സെ​പ്‌​റ്റം​ബ​ർ അ​ഞ്ചി​ന് തു​റക്കും

ജി​ദ്ദ: സ​മ്മ​ർ വെ​ക്കേ​ഷ​നു ശേ​ഷം ജി​ദ്ദ അ​സീ​സി​യ​യി​ലു​ള്ള ഇ​മാം ബു​ഖാ​രി മ​ദ്റ​സ സെ​പ്‌​റ്റം​ബ​ർ അ​ഞ്ച് മു​ത​ൽ തു​റ​ന്നു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് മാ​നേ​ജ്‌​മെ​ന്‍റ്​ അ​റി​യി​ച്ചു. 25 വ​​ർ​​ഷ​​ത്തെ സേ​​വ​​ന​ പാ​​ര​​മ്പ​​ര്യ​​വു​​മാ​​യി അ​​സീ​​സി​​യ രി​​ഹാ​​ബി​​ൽ പ്ര​​വ​ർ​ത്തി​ക്കു​ന്ന മ​​ദ്‌​​റ​​സ, കേ​​ര​​ള മ​​ദ്‌​​റ​​സ എ​​ജു​​ക്കേ​​ഷ​​ൻ ബോ​​ർ​​ഡി​​ൽ അ​​ഫി​​ലി​​യേ​​റ്റ് ചെ​യ്‌​ത സ്ഥാ​പ​നം കൂ​ടി​യാ​ണ്.

കെ.​ജി മു​ത​ൽ ഏ​ഴാം ക്ലാ​സ് വ​രെ​യു​ള്ള വ്യ​വ​സ്ഥാ​പി​ത മ​ദ്‌​റ​സാ പ​ഠ​ന സം​വി​ധാ​ന​മാ​ണ് സ്ഥാ​പ​ന​ത്തി​ലു​ള്ള​ത്. ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും വെ​വ്വേ​റെ പ്ര​വേ​ശ​നം ന​ൽ​കി​വ​രു​ന്നു. ഖു​ർ​ആ​ൻ പ​ഠ​ന പാ​രാ​യ​ണ​ത്തി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന കൊ​ടു​ക്കു​ന്നു. അ​തോ​ടൊ​പ്പം ക​ലാ, കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്കും കു​ട്ടി​ക​ളു​ടെ ധൈ​ഷ​ണി​ക​മാ​യ ക​ഴി​വു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ സ​ഹാ​യ​ക​മാ​വു​ന്ന ടാ​ല​ന്‍റ് സെ​ർ​ച്ച് പ​രീ​ക്ഷ​ക​ൾ​ക്കും പൊ​തു പ​രീ​ക്ഷ​ക​ൾ​ക്കും സ്ഥാ​പ​നം നേ​തൃ​ത്വം ന​ൽ​കി​വ​രു​ന്നു. കു​ട്ടി​ക​ളെ ചേ​ർ​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 0502746345, 0507231574 എ​​ന്നീ ന​​മ്പ​​റു​​ക​​ളി​​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് മ​ദ്റ​സ പ്രി​ൻ​സി​പ്പ​ൽ അ​ബ്‌​ദു​സു​ബ്ഹാ​ൻ അ​ബ്ബാ​സ്‌ അ​റി​യി​ച്ചു.

Tags:    
News Summary - Imam Bukhari Madrasa Jeddah North to open on September 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.