റിയാദ്: തൊഴിൽ പ്രവാസം ആരംഭിച്ച കാലം മുതൽ റിയാദിലും സൗദി മധ്യപ്രവിശ്യാ പരിധിയിലുള്ള പ്രദേശങ്ങളിലും ഉണ്ടായിരുന്നവരും നിലവിൽ തുടരുന്നവരുമായ മലയാളികളുടെ കൂട്ടായ്മയായ ‘റിയാദ് ഡയസ്പോറ’യുടെ ലോഗോ കേരള പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. സപ്തവർണങ്ങളിൽ തീർത്ത അക്ഷരങ്ങളും ബഹുവർണം വഹിച്ചുപോകുന്ന പ്രവാസത്തിെൻറ ആദ്യ യാത്രാസംവിധാനമായ പത്തേമാരിയും ചേർന്നതാണ് ലോഗോ.
വർണ, വർഗ, രാഷ്ട്രീയ, വ്യത്യസമില്ലാതെ സകലമനുഷ്യരും ഹിന്ദികൾ എന്ന ഒരു ഒറ്റപ്പേരിൽ അറിയപ്പെടുന്ന പ്രവാസത്തിെൻറ സൗഹൃദം പുനരാവിഷ്കരിച്ചതാണ് ലോഗോ പങ്കുവെക്കുന്ന സന്ദേശം. കോഴിക്കോട് കടവ് റിസോർട്ടിൽ നടന്ന ‘റിയാദ് റൂട്ട്സ് റീ യൂനിയൻ’ എന്ന പരിപാടിയിൽ മുഖ്യാതിഥിയായിരുന്ന പൊതുമരാമത്ത് ടൂറിസംമന്ത്രി പി.എ. മുഹമ്മദ് റിയാസ് ഡയസ്പോറ ഭാരവാഹികളുടെ സാന്നിധ്യത്തിലാണ് ലോഗോ പ്രകാശനം നിർവഹിച്ചത്.
റിയാദ് ഡയസ്പോറ ചെയർമാൻ ഷകീബ് കൊളക്കാടൻ, ജനറൽ കൺവീനർ നാസർ കാരന്തൂർ, അഡ്വൈസറി ബോഡ് ചെയർമാൻ അഷ്റഫ് വേങ്ങാട്ട്, മുഖ്യരക്ഷാധികാരി അയൂബ് ഖാൻ, ട്രഷറർ ബാലചന്ദ്രൻ നായർ, ചീഫ് കോഓഡിനേറ്റർ നൗഫൽ പാലക്കാടൻ, ഇവൻറ് കോഓഡിനേറ്റർ ഉബൈദ് എടവണ്ണ, സൗദി കോഓഡിനേറ്റർ ഷാജി ആലപ്പുഴ, വൈസ് ചെയർമാൻ ആൻഡ് മീഡിയ കൺവീനർ നാസർ കാരക്കുന്ന്, പബ്ലിക് റിലേഷൻ ഹെഡ് ബഷീർ പാങ്ങോട്, പ്രവാസി ഭാരതീയ സമ്മാൻ ജേതാക്കളായ ശിഹാബ് കൊട്ടുകാട്, അഷ്റഫ് താമരശ്ശേരി, ഫൗണ്ടിങ് ബോഡ് ഭാരവാഹികളായ സൂരജ് പാണയിൽ, ടി.എം. അഹമ്മദ് കോയ, എൻ.എം. ശ്രീധരൻ, ബഷീർ മുസ്ലിയാരകത്ത്, സി.കെ. ഹസൻ കോയ, ഇസ്മാഈൽ എരുമേലി, സലിം കളക്കര, മൊയ്തീൻകോയ കല്ലമ്പാറ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.