അബ്ദുൽഹമീദ് റോമയിൽ; സീരി എ ക്ലബിലെത്തുന്ന ആദ്യ സൗദി താരം

റിയാദ്: സൗദി അറേബ്യയിൽ നിന്ന് ഇറ്റാലിയൻ ലീഗായ  സീരി എയിൽ കളിക്കുന്ന ആദ്യ താരമായി സൗദ് അബ്ദുൽ ഹമീദ്. പ്രൊ ലീഗ് വമ്പന്മാരായ അൽ ഹിലാലിന്റെ പ്രതിരോധ താരത്തെ സീരി എ ക്ലബായ എ.എസ് റോമയാണ് സ്വന്തമാക്കിയത്.

താരത്തെ സ്വന്തമാക്കിയത് റോമ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിൽ ഔദ്യോഗികമായി അറിയിച്ചത്. മൂന്ന് മില്യൺ യൂറോക്കാണ് 25കാരനെ സ്വന്തമാക്കിയതെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

2022 മുതൽ 24 വരെ അൽ ഹിലാലിന് വേണ്ടി പന്തുതട്ടിയ താരം കഴിഞ്ഞ സീസണുകളിലെല്ലാം മികച്ച ഫോമിലായിരുന്നു. 2018ൽ അൽ ഇത്തിഹാദിന് വേണ്ടി സീനിയർ ക്ലബ് കരിയർ തുടങ്ങിയ താരം 2022ലാണ് ടീം വിടുന്നത്. 2019 മുതൽ സൗദിയുടെ ദേശീയ കുപ്പായമണിയുന്ന താരം 36 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 

അതേസമയം, മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗൽ ഡിഫൻഡർ ജോവോ കാൻസെലോ അബ്ദുൽ ഹമീദിന് പകരമായി അൽ ഹിലാലിനൊപ്പം ചേർന്നു.

Tags:    
News Summary - Roma sign Abdulhamid from Al-Hilal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.