റിയാദ്: കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റിക്ക് കീഴിലുള്ള അഴീക്കോട് മണ്ഡലം കമ്മിറ്റിയിൽ ഭാരവാഹികളുടെ കൂട്ടരാജി. ജില്ല കമ്മിറ്റി മണ്ഡലത്തോട് കാണിക്കുന്ന തെറ്റായ സമീപനത്തിലും നിരുത്തരവാദപരമായ തീരുമാനത്തിലും പ്രതിഷേധിച്ചാണ് ചെയർമാൻ ഹാഷിം പുഴാതി, പ്രസിഡന്റ് സുബൈർ പാപ്പിനിശ്ശേരി, ജനറൽ സെക്രട്ടറി അബൂബക്കർ പുല്ലൂപ്പി, ട്രഷർ വി.കെ. നിസാർ ഉൾപ്പെടെ 18ഓളം ഭാരവാഹികൾ റിയാദ് സെൻട്രൽ കമ്മിറ്റിക്ക് രാജിക്കത്ത് കൈമാറിയത്.
പ്രസിഡന്റ് സുബൈർ പാപ്പിനിശ്ശേരിയും മണ്ഡലത്തിൽനിന്നുള്ള ജില്ല സെക്രട്ടറി നാസർ പുല്ലൂപ്പിയും നേരത്തെ തന്നെ സെൻട്രൽ കമ്മിറ്റിക്ക് രാജിക്കത്ത് നൽകിയിരുന്നു. തുടർന്ന് മറ്റ് ഭാരവാഹികൾ കഴിഞ്ഞദിവസം ഭാരവാഹികളുടെ യോഗം ചേർന്ന് ഒന്നടങ്കം രാജിവെക്കാൻ തീരുമാനിക്കുകയായിരുന്നു.
വൈസ് പ്രസിഡൻറുമാരായ സി. നൗഷാദ് പാപ്പിനിശ്ശേരി, എം.ടി. നാസർ, മുഹമ്മദ് മദനി, കെ.എൻ. നൗഷാദ്, സെക്രട്ടറിമാരായ ഷമീം കണ്ണാടിപ്പറമ്പ്, മുത്തലിബ് മാങ്കടവ്, അമീർ വളപട്ടണം, സലീം ചാലാട്, മീഡിയ വിങ് കൺവീനർ റസ്മിൽ ചാലാട്, എക്സിക്യൂട്ടിവ് മെംബർമാരായ അബ്ദുസ്സലാം പുഴാതി, കെ.എൻ. ബദറുദ്ദീൻ, ത്വയ്യിബ് ചാലാട്, അബ്ദുസ്സലാം പൊയ്ത്തുംകടവ് എന്നിവരാണ് രാജിവെച്ച മറ്റ് ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.