ജിദ്ദ: വിവിധ മത്സരങ്ങളോടെ ശറഫിയ ഇമാം ബുഖാരി മദ്റസ സ്പോർട്സ് ഡേ സംഘടിപ്പിച്ചു. വർണാഭമായ മാർച്ച് പാസ്റ്റോടെ ആരംഭിച്ച പരിപാടി മദ്റസ പി.ടി.എ പ്രസിഡന്റ് ഡോ. ഫൈസൽ സല്യൂട്ട് സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു
. വിദ്യാർഥികളെ മൂന്ന് ഹൗസുകളായി തിരിച്ചു നടത്തിയ മത്സരത്തിൽ റെഡ് ഹൗസ് ഓവറോൾ ചാമ്പ്യന്മാരായി. യസാൻ മുഹമ്മദ് (കിഡ്സ്), സൽവ മൈമൂൻ (ജൂനിയർ), ഫൈഹ സറീൻ (സീനിയർ) എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.
രക്ഷിതാക്കൾക്കുവേണ്ടി പുരുഷ, വനിതാ വിഭാഗങ്ങളിലായി ഷൂട്ടൗട്ട്, ഷോട്ട്പുട്ട്, ഒബ്സ്റ്റക്കിൾ റൈസ്, കുളം കര തുടങ്ങി വ്യത്യസ്ത മത്സരങ്ങളും സംഘടിപ്പിച്ചു.
വിജയികൾക്കുള്ള മെഡലുകളും ട്രോഫികളും ഡോ. ഫൈസൽ, ആർ.എസ് അബ്ദുൽ ജലീൽ, നജ്മുദ്ദീൻ അമ്പലങ്ങാടൻ, മൊയ്തീൻ കോയ കുവപ്ര, ശറഫുദ്ധീൻ, ഫസ്ലിൻ, ഉമർ പാലോട്, സുബൈർ, മുഹമ്മദ് ആസാദ്, ജംഷീർ, മുഹമ്മദ് അബ്ദുറഹ്മാൻ, ഹാതിം, മുനീർ, അനീഷ്, റിൻഷി ഫൈസൽ, ഡോ. ഷംലിന ഷഫീഖ്, ഷെജീന ജലീൽ, റഹ്മത്ത് നിസാർ, ജലീല കുവപ്ര, മുഹ്സിന നജ്മുദ്ദീൻ, ഷാഹിദ നിസാർ എന്നിവർ വിതരണം ചെയ്തു. സലാം പാറയിൽ, ഷഫീന ജലീൽ, റീന മുഷ്താഖ്, സുമയ്യ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
മദ്റസ പ്രിൻസിപ്പൽ കെ.എം അനീസ് സ്വാഗതവും സലാം മാസ്റ്റർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.