ജിദ്ദ: ജിദ്ദയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച കൊണ്ടോട്ടി സ്വദേശി ഇമ്പിച്ചി കോയ തങ്ങളുടെ മൃതദേഹം ചൊവ്വാ ഴ്ച വൈകീട്ട് ബാബ് മക്കയിലെ ഹവ്വാ ഉമ്മ മഖ്ബറയിൽ ഖബറടക്കി. അസർ പ്രാർഥനക്ക് ശേഷം ബാബ് മക്ക ബിൻലാദൻ പള്ളിയിലായിരുന ്നു മയ്യിത്ത് നമസ്കാരം.
ശനിയാഴ്ച രാത്രിയാണ് മലപ്പുറം കൊണ്ടോട്ടി ചിറയിൽ ചുങ്കത്ത് ഇമ്പിച്ചിക്കോയ തങ്ങളെ (49) ജിദ്ദയിലെ ഹിറ സ്ട്രീറ്റിൽ ഇബ്നു ഖയ്യും പള്ളിക്ക് സമീപം പള്ളി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടത്. അന്ന് വൈകീട്ട് മുതൽ ഇദ്ദേഹത്തെ കാണാതായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ പള്ളിയുടെ രണ്ടാംനിലയിൽ നിന്ന് വീണതാണെന്നാണ് സൂചന ലഭിച്ചത്.
എട്ട് വർഷത്തോളമായി പള്ളിയുടെ കാവൽകാരന്‍റെ ജോലിയായിരുന്നു ഇമ്പിച്ചിക്കോയ തങ്ങൾക്ക്. ഹിറ യൂനിറ്റ് െഎ.സി.എഫ് പ്രസിഡൻറാണ് ഇമ്പിച്ചി കോയ തങ്ങൾ. ഒരു വർഷത്തിലധികമായി നാട്ടിൽ പോയി വന്നിട്ട്.
കൊണ്ടോട്ടി പള്ളിത്താഴം മാളിയേക്കൽ പരേതനായ കുഞ്ഞിക്കോയ തങ്ങളുടെയും ബീക്കുഞ്ഞിയുടെയും മകനാണ്. ഭാര്യ: കുഞ്ഞി ശരീഫ ബീവി. മക്കൾ: സയ്യിദ് ഫസൽ ജിഫ്രി അഹ്സനി (അധ്യാപകൻ), സയ്യിദ് ജാഫർ സാദിഖ് (ഒതുക്കുങ്ങൽ ഇഹിയാഉസുന്ന വിദ്യാർഥി), സയ്യിദ് ഇബ്രാഹീം ബാദുഷ (ചെങ്ങാനി അൽ മസ്ലഹ് വിദ്യാർഥി), സയ്യിദ് ഖുതുബുദ്ദീൻ ശിബിലി (വിദ്യാർഥി.)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.