വി​ദേ​ശി​ക​ളു​ടെ തൊ​ഴി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ പ​രി​ശോ​ധ​ന ഉ​ട​ൻ​

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ വൈ​ദ​ഗ്​​ധ്യ​വും വി​ദ്യാ​ഭ്യാ​സ, സാ​േ​ങ്ക​തി​ക യോ​ഗ്യ​ത​യും പ​രി​ശോ​ധി​ക്കു​ന്ന ന​ട​പ​ടി​ക്ക്​ ഉ​ട​ൻ തു​ട​ക്ക​മാ​വും.

തൊ​ഴി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​​ പ​രി​ശോ​ധ​ന​ക്കു​ള്ള സാ​േ​ങ്ക​തി​ക സം​വി​ധാ​നം സ​ജ്ജ​മാ​യ​താ​യി മു​നി​സി​പ്പ​ൽ ഗ്രാ​മ ഭ​വ​ന കാ​ര്യാ​ല​യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​അ​ഹ​​മ്മ​ദ്​ ഖ​ത്താ​ൻ പ​റ​ഞ്ഞു.

മ​ദീ​ന​യി​ലെ ചേം​ബ​ർ ഒാ​ഫ്​ കോ​മേ​ഴ്​​സ്​ 'സൗ​ദി പ​ട്ട​ണ​ങ്ങ​ളു​ടെ ന​ട​ത്തി​പ്പി​ൽ സ്വ​കാ​ര്യ​മേ​ഖ​ല​യു​ടെ പ​ങ്ക്'​ എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ശി​ൽ​പ​ശാ​ല​യി​ൽ സം​സാ​രി​ക്ക​വേ​യാ​ണ്​​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സ​ർ​ട്ടി​ഫി​ക്ക​റ്റ്​ പ​രി​ശോ​ധ​ന ഉ​ട​നെ​യു​ണ്ടാ​കും. ഇൗ ​സം​വി​ധാ​ന​ത്തി​െൻറ നി​യ​മ​വ​ശം സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി.

സം​വി​ധാ​നം ഉ​ട​ൻ ന​ട​പ്പി​ൽ​വ​രു​മെ​ന്നും അ​ണ്ട​ർ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. സ്വ​കാ​ര്യ​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​ന്​ ക​മ്പ​നി, തൊ​ഴി​ൽ, താ​മ​സ പ​രി​സ​രം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ പാ​ലി​ക്കേ​ണ്ട​തും ന​ട​പ്പി​ൽ വ​രു​ത്തേ​ണ്ട​തു​മാ​യ നി​ബ​ന്ധ​ന​ക​ളും പ​ദ്ധ​തി​ക​ളും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇൗ ​മൂ​ന്നു​ കാ​ര്യ​ങ്ങ​ളും ന​ന്നാ​യി ശാ​ക്തീ​ക​രി​ച്ചാ​ൽ നി​ല​വി​ലു​ള്ള എ​ല്ലാ പ​ദ്ധ​തി​ക​ളെ​യും മേ​ഖ​ല​യെ സേ​വി​ക്കു​ന്ന മ​റ്റ്​ എ​ല്ലാ​റ്റി​നെ​യും മി​ക​ച്ച​താ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും അ​ണ്ട​ർ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യു​ള്ള കൂ​ട്ടാ​യ ഭ​വ​ന​പ​ദ്ധ​തി, ഇ​തി​നാ​യു​ള്ള അ​പേ​ക്ഷ രീ​തി​ക​ൾ, താ​മ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ പാ​ലി​ക്കേ​ണ്ട ആ​രോ​ഗ്യ നി​ബ​ന്ധ​ന​ക​ൾ, മ​ദീ​ന​യി​ൽ താ​മ​സ കേ​ന്ദ്ര​ങ്ങ​ളു​ണ്ടാ​ക്കാ​ൻ ലൈ​സ​ൻ​സ്​ ന​ൽ​കേ​ണ്ട ഡി​സ്​​ട്രി​ക്​​ടു​ക​ൾ, താ​മ​സ ലൈ​സ​ൻ​സ്​ നേ​ടാ​നു​ള്ള വ​ഴി​ക​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും ശി​ൽ​പ​ശാ​ല​യി​ൽ ച​ർ​ച്ച ചെ​യ്​​തു.

Tags:    
News Summary - Immediately after the examination of the certificate of employment of foreigners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.