യാംബു: കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവെച്ച അന്താരാഷ്ട്ര വിമാന സർവിസ് മേയ് 17ന് പുനരാരംഭിക്കുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ് പ്രവാസികൾ. എന്നാൽ, നാട്ടിൽ കോവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ അവർക്ക് ആശങ്ക ഏറെയാണ്. വിമാന സർവിസിനുള്ള നിയന്ത്രണം അവസാനിപ്പിക്കുന്നതും കാത്ത് നാളെണ്ണിയിരിക്കുകയാണ് പ്രവാസികളും അവരുടെ കുടുംബങ്ങളും. അന്താരാഷ്ട്ര വിമാന സർവിസ് മേയ് 17ന് പുനരാരംഭിക്കുമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
രാജ്യാന്തര സർവിസുകൾ തുടങ്ങാൻ കഷ്ടിച്ച് ഒരു മാസം മാത്രം ബാക്കിനിൽക്കെ സൗദി എയർലൈൻസ് 'പെട്ടിയൊക്കെ ഒരുക്കിയോ?'എന്ന ചോദ്യവുമായി ട്വീറ്റ് ചെയ്ത് രംഗത്തുവന്നത് പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകിയിരുന്നു. 'നാട്ടിൽ പോകാൻ ഞങ്ങൾ ഒരുങ്ങിയെന്നും നിങ്ങൾ വിമാനസർവിസ് വേഗത്തിൽ ഒരുക്കൂ'എന്ന രീതിയിലുള്ള വിവിധ പ്രതികരണങ്ങൾ സൗദിയയുടെ ട്വീറ്റിന് താഴെ പ്രവാസികൾ കുറിച്ചു. വിമാന സർവിസ് പുനരാരംഭിക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി സൗദി ഗതാഗതമന്ത്രി സ്വാലിഹ് അൽ ജാസർ നേരത്തേ അറിയിച്ചിരുന്നു. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാനും അന്താരാഷ്ട്ര തലത്തിൽ വിമാന സർവിസ് പുനഃസ്ഥാപിക്കാനും കഴിയട്ടെ എന്ന പ്രാർഥനയിലാണ് റമദാെൻറ നാളുകളിൽ വിശ്വാസികളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.