പ്ര​വാ​സി​ക​ളു​ടെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഒ.​ഐ.​സി.​സി, ഇ​ൻ​കാ​സ് നേ​താ​ക്ക​ൾ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന് നി​വേ​ദ​നം ന​ൽ​കു​ന്നു

പ്ര​വാ​സി വി​ഷ​യ​ം: ത​െൻറ ഓ​ഫി​സി​ൽ പ്ര​ത്യേ​ക സം​വി​ധാ​ന​മൊ​രു​ക്കും –വി.​ഡി.​സ​തീ​ശ​ൻ

ജി​ദ്ദ: സാ​മൂ​ഹി​ക, സം​സ്​​കാ​രി​ക, സാ​മ്പ​ത്തി​ക മേ​ഖ​ല​ക്ക്​ വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ള​ർ​പ്പി​ക്കു​ന്ന പ്ര​വാ​സി സ​മൂ​ഹ​ത്തെ അ​ർ​ഹ​മാ​യ രീ​തി​യി​ൽ പ​രി​ഗ​ണി​ക്കു​ന്ന​തി​ന് കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

പ്ര​വാ​സി വി​ഷ​യ​ങ്ങ​ൾ പ്ര​ത്യേ​ക​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി ത​െൻറ ഓ​ഫി​സി​ൽ പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ്ര​തി​സ​ന്ധി ഏ​റ്റ​വു​മ​ധി​കം പ്ര​യാ​സ​ത്തി​ലാ​ക്കി​യ പ്ര​വാ​സി​ക​ളു​ടെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഒ.​ഐ.​സി.​സി - ഇ​ൻ​കാ​സ് ഭാ​ര​വാ​ഹി​ക​ൾ ന​ൽ​കി​യ നി​വേ​ദ​നം സ്വീ​ക​രി​ച്ചു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു വി.​ഡി. സ​തീ​ശ​ൻ എം.​എ​ൽ.​എ. ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി സൗ​ദി അ​റേ​ബ്യ അ​ട​ക്ക​മു​ള്ള ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ മ​ട​ക്ക​യാ​ത്ര​ക്കാ​യി പ്ര​യാ​സ​പ്പെ​ടു​ന്ന പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക, കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളാ​ണ്​ ഉ​ന്ന​യി​ച്ച​ത്.

പ്ര​വാ​സി എ​ന്ന​നി​ല​ക്ക് ര​ണ്ടാ​മ​ത്തെ ഡോ​സ് കി​ട്ടി​യാ​ൽ ആ ​വി​വ​രം കേ​ന്ദ്ര സ​ർ​ക്കാ​റി​െൻറ രേ​ഖ​ക​ളി​ൽ കാ​ണാ​ത്ത​തും സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ഡോ​സു​ക​ൾ ന​ൽ​കി​യ തീ​യ​തി​യും വാ​ക്സി​ൻ ബാ​ച്ച് ന​മ്പ​റും ഇ​ല്ലാ​ത്ത​തും സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വി​ദേ​ശ​ങ്ങ​ളി​ൽ അം​ഗീ​ക​രി​ക്കു​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള​ത​ല്ലാ​ത്ത​തും വ​ലി​യ പ്ര​ശ്ന​ങ്ങ​ളാ​ണ്​ സൃ​ഷ്​​ടി​ക്കു​ന്ന​ത്.

മ​ട​ക്ക​യാ​ത്ര സാ​ധ്യ​മാ​കാ​തെ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ക, പ്ര​വാ​സി പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക, പാ​വ​പ്പെ​ട്ട പ്ര​വാ​സി​ക​ളു​ടെ റേ​ഷ​ൻ കാ​ർ​ഡ് ത​രം തി​രി​ക്കു​ന്ന രീ​തി അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു. റേ​ഷ​ൻ കാ​ർ​ഡ്​ വെ​ള്ളം നി​റ​മാ​യി ത​രം തി​രി​ക്കു​ന്ന​ത്​ കാ​ര​ണം ഉ​പ​രി​പ​ഠ​ന​ത്തി​ന് സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​നു​വ​രെ ത​ട​സ്സ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു.

പ്ര​വാ​സി വി​ദ്യാ​ർ​ഥി എ​ന്ന​പേ​രി​ൽ വ​ൻ തോ​തി​ൽ ഈ​ടാ​ക്കു​ന്ന എ​ൻ.​ആ​ർ.​ഐ ഫീ​സ് കു​റ​ക്കു​ക, വാ​ക്‌​സി​നേ​ഷ​ൻ ക​ഴി​ഞ്ഞ പ്ര​വാ​സി​ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ നി​ന്നും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് നേ​രി​ട്ട് യാ​ത്ര ചെ​യ്യു​ന്ന​തി​നാ​യു​ള്ള അ​നു​വാ​ദ​ത്തി​നാ​യി കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വി​ക​രി​ക്കു​ക തു​ട​ങ്ങി​യ നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ളാ​ണ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ ഒ.​ഐ.​സി.​സി, ഇ​ൻ​കാ​സ് നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ട്ട സം​ഘം ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ള്ള​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ഒ.​ഐ.​സി.​സി, ഇ​ൻ​കാ​സ് ഭാ​ര​വാ​ഹി​ക​ളാ​യ മ​ഹാ​ദേ​വ​ൻ വാ​ഴ​ശ്ശേ​രി​യി​ൽ, രാ​ജു ക​ല്ലു​പു​റം, കെ.​ടി.​എ. മു​നീ​ർ, ബി​ജു ക​ല്ലു​മ​ല, ച​ന്ദ്ര​ൻ ക​ല്ല​ട, സി​ദ്ദീ​ഖ് ഹ​സ്സ​ൻ, ശ​ങ്ക​ര​പ്പി​ള്ള കും​ബ​ള​ത്ത് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - Immigration Issue: Special arrangements will be made in his office - Vd satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.