ദമ്മാം: സ്വർണക്കടത്ത്, കള്ളപ്പണ ഇടപാടിൽ 28 പേർക്കെതിരെ പ്രത്യേക കോടതി പിഴയും തടവുശിക്ഷയും വിധിച്ചു. 1.5 ലക്ഷം കോടി റിയാൽ നിയമവിരുദ്ധമായ രീതിയിൽ ക്രയവിക്രയം നടത്തിയ കേസിലാണ് ശിക്ഷ. 32ഓളം പേരടങ്ങുന്ന ചെറുസംഘങ്ങൾ ഈ വർഷത്തിെൻറ ആദ്യ മൂന്നു മാസങ്ങൾക്കിടെ കേസിെൻറ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിെൻറ കസ്റ്റഡിയിലാണ്.ഒമ്പതു സ്വദേശി പൗരന്മാരും 23 വിദേശികളും ഉൾപ്പെട്ടതാണ് കേസ്. ബാക്കിയുള്ള സംഘങ്ങൾക്കുവേണ്ടി അന്വേഷണം ഊർജിതമാക്കി.
അനധികൃത ഇടപാടിനായി തയാറാക്കിവെച്ച 19 കിലോയോളം സ്വർണം അധികൃതർ കണ്ടെടുത്തു. ഇത്തരത്തിൽ സമ്പാദിക്കുന്ന പണം വ്യാജ കമ്പനികളുടെ പേരിൽ നിക്ഷേപിച്ച് വിവിധ പ്രാദേശിക ബാങ്ക് അക്കൗണ്ടുകളിലേക്ക് അയക്കുകയാണ് സംഘത്തിെൻറ രീതി. പണമിടപാടിെൻറ ഭാഗമായി വിദേശ രാജ്യങ്ങളിലേക്ക് കടത്തിയ പണം തിരിച്ചെത്തിക്കാനുള്ള നിയമനടപടികൾ പുരോഗമിക്കുന്നുണ്ട്. സൗദി ആൻറി കറപ്ഷന്‍ അതോറിറ്റിയും സൗദി സെന്‍ട്രല്‍ ബാങ്കും മറ്റു ബന്ധപ്പെട്ട വകുപ്പുകളും സഹകരിച്ചായിരുന്നു ഓപറേഷൻ.
അഴിമതിവിരുദ്ധ അതോറിറ്റിയുടെ കീഴിൽ ബന്ധപ്പെട്ട അധികൃതരുടെ പതിവ് അന്വേഷണത്തിലാണ് അനധികൃത പണമിടപാടിനെക്കുറിച്ച് സൂചന ലഭിക്കുന്നത്. പിന്നീട്, പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയ കേസിൽ പഴുതടച്ച അന്വേഷണത്തിനൊടുവിൽ സംഘം വലയിലാവുകയായിരുന്നു. നിയമനടപടികൾ പുരോഗമിക്കുന്നതായും പ്രതികളെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.