ജിദ്ദയിൽ 'അൽമുൻതസഹാതി'ലെ കെട്ടിടം പൊളി ആരംഭിച്ചു

ജിദ്ദ: അൽമുൻതസഹാതിലെ കെട്ടിടങ്ങൾ പൊളിക്കുന്ന ജോലികൾ ആരംഭിച്ചു. ചേരി വികസനം ലക്ഷ്യമിട്ട് ജിദ്ദയുടെ വിവിധ ഭാഗങ്ങളിലെ പുരാതന കെട്ടിടങ്ങൾ പൊളിക്കുന്നതിന്റെ തുടർച്ചയായാണ്​ മുൻതസഹാത്തിലെ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നത്​. പ്രദേശത്തെ താമസക്കാർക്ക്​ വീടുകൾ ഒഴിയാനുള്ള അറിയിപ്പ്​ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. അതേ സമയം, നിശ്ചിത പ്ലാൻ അനുസരിച്ച്​ ജിദ്ദയിലെ ചേരി കമ്മിറ്റി അതിന്റെ പ്രവർത്തനം തുടരുകയാണ്​.

കമ്മിറ്റിയുടെ ആസ്ഥാനം വഴിയോ ജിദ്ദ മുനിസിപ്പാലിറ്റിയുടെ വെബ്‌സൈറ്റ് വഴിയോ പൊളിച്ചുനീക്കുന്ന സ്ഥലങ്ങളിലെ താമസക്കാർക്ക് സേവനങ്ങൾ നൽകുന്നത് തുടരുമെന്ന്​ കമ്മിറ്റി വ്യക്തമാക്കി. മുൻതസഹാത്തിലെ കെട്ടിടങ്ങൾ നീക്കം ചെയ്യൽ ആരംഭിച്ചതോടെ നിലവിൽ കെട്ടിടങ്ങൾ നീക്കം ചെയ്​ത ഡിസ്​ട്രിക്​റ്റുകളുടെ എണ്ണം 29 ആയി. 32 ഡിസ്ട്രിക്റ്റുകളിലെ ചേരികളാണ്​ പൊളിക്കുന്നത്​. ഇനി മൂന്ന്​ ഡിസ്​ട്രിക്​റ്റുകളിലെ കെട്ടിടങ്ങൾ പൊളിച്ചു നീക്കാനുണ്ട്​.

Tags:    
News Summary - In Jeddah, the demolition of the building in Almuntasahati has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.