ജിദ്ദ: രാജ്യത്തെ വിവിധ മേഖലകളിൽ ഒരാഴ്ചക്കിടെ 4,40,002 കോവിഡ് മുൻകരുതൽ ലംഘനങ്ങൾ കണ്ടെത്തി. ആഭ്യന്തര മന്ത്രാലയമാണ് ഇൗ കണക്ക് പുറത്തുവിട്ടത്. ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ പിടികൂടിയത് റിയാദിലാണ്. നജ്റാൻ മേഖലയിലാണ് ഏറ്റവും കുറവ്. റിയാദ് പ്രവിശ്യ (17,851), മക്ക മേഖല (10,656), കിഴക്കൻ പ്രവിശ്യ (5095), ഖസിം പ്രവിശ്യ (2387), മദീന മേഖല (1899), അൽജൗഫ് പ്രവിശ്യ (1327), അൽബാഹ മേഖല (1075), അസീർ മേഖല (939), ഹാഇൽ മേഖല (896), വടക്കൻ അതിർത്തി മേഖല (742), തബൂക്ക് മേഖല (611), ജിസാൻ മേഖല (346), നജ്റാൻ ബി (178) എന്നിങ്ങനെയാണ് നിയമലംഘനങ്ങളുടെ കണക്ക്. രോഗപ്രതിരോധ മാർഗങ്ങളും ബന്ധപ്പെട്ട വകുപ്പ് പുറപ്പെടുവിക്കുന്ന നിർദേശങ്ങളും പാലിക്കുന്നത് മുഴുവനാളുകളും നിർബന്ധമായും തുടരണമെന്ന് ആഭ്യന്തര മന്ത്രാലയം ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.