ജിദ്ദ: സൗദിയിൽ നടത്തിയ കോവിഡ് പരിശോധനകളുടെ എണ്ണം 2.80 കോടി കവിഞ്ഞു. രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്ത 2020 ഫെബ്രുവരിക്കുശേഷം ഇതുവരെയുള്ള കണക്കാണ്. രാജ്യത്തെ മുഴുവൻ ഭാഗങ്ങളിലും വ്യാപകമായി പി.സി.ആർ പരിശോധന നടത്തിവരുകയാണ്. ആളുകളിൽ കോവിഡ് ബാധയുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ഇത്രയുമധികം പി.സി.ആർ പരിശോധനകൾ നടത്തിയത്. രാജ്യത്ത് എല്ലായിടങ്ങളിലുമായി സജ്ജീകരിച്ചിരിക്കുന്ന ലാബുകളുടെ മൊത്തം പ്രതിദിന പരിശോധനശേഷി 1,30,000 എണ്ണമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. സാമ്പിളെടുത്തുകഴിഞ്ഞാൽ 18 മണിക്കൂറിനുള്ളിൽ ഫലം നൽകാൻ 90 ശതമാനം പരിശോധനകളിലും കഴിയുന്നു. ലാബ് പരിശോധന രംഗത്തെ നൂതന സാേങ്കതികവിദ്യകളിലും വേഗത്തിലും ഗുണനിലവാരത്തിലും ലോകത്തെ ഏറ്റവും ഉയർന്ന രാജ്യങ്ങളിൽ ഒന്നായി സൗദി അറേബ്യ മാറിയിട്ടുണ്ട്.
പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ) അംഗീകരിച്ച കോവിഡ് പരിശോധന ലബോറട്ടറികളുടെ എണ്ണം സർക്കാർ മേഖലയിലേത് 48ഉം സ്വകാര്യ മേഖലയിലേത് 75ഉം ആണ്. ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ലബോറട്ടറികളുടെ എണ്ണം 25 ആണ്. പ്രതിദിനം 80,000 പരിശോധനകൾ നടത്താനുള്ള ശേഷി ഇൗ ലബോറട്ടറികൾക്കുണ്ട്.നൂതന സാേങ്കതിക വിദ്യകളാൽ ദേശീയ ആരോഗ്യ ലബോറട്ടറി സജ്ജീകരിച്ച് കോവിഡ് പരിശോധന സുരക്ഷിതമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. രാജ്യത്തെ എല്ലാ മേഖലകളിലും നിരവധി ലബോറട്ടറികളും പ്രത്യേക യൂനിറ്റുകളും ആരോഗ്യ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. റെക്കോഡ് കാലയളവിൽ ടെസ്റ്റ് ഫലങ്ങൾ നേടിക്കൊണ്ട് ഗുണപരമായ മാറ്റത്തിനും സേവനം മെച്ചപ്പെടുത്തലിനും കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും ഇതു കാരണമായി. ലബോറട്ടറി പരിശോധനകൾ കൂടുതൽ ഫലപ്രദമായ നടപടികളിലൂടെ ഉൗർജിതമാക്കുന്നത് മന്ത്രാലയം തുടരുകയാണ്. കോവിഡ് കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും അവ കൈകാര്യംചെയ്യാൻ വേഗത്തിൽ നടപടി കൈക്കൊള്ളുന്നതിനും ഇതിലൂടെ കഴിയുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.