സൗദിയിൽ കോവിഡ്​ ബാധിതരായി ബാക്കിയുള്ളത്​ 3777 പേർ

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ ബാധിതരായി അവശേഷിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവ്​. ആരോഗ്യ വകുപ്പ്​ പുറത്തുവിട്ട തിങ്കളാഴ്​ചത്തെ കോവിഡ്​ പ്രതിദിന സ്ഥിതി വിവര റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ അസുഖ ബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 3777 പേർ മാത്രമാണ്​. ഇതിൽ 577 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​.

പുതുതായി 209 പേർക്ക്​ മാത്രമാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. രാജ്യത്ത്​ വിവിധയിടങ്ങളിലായി 12 മരണങ്ങൾ കൂടി റിപ്പോർട്ട്​ ചെയ്​തു​. 289 പേർ കോവിഡ്​ മുക്തരായി. ആകെ കോവിഡ്​ കേസുകളുടെ എണ്ണം 3,58,922 ആയി.

രോഗമുക്തരുടെ ആകെ എണ്ണം 3,49,168 ആയി ഉയർന്നു. ആകെ മരണസംഖ്യ 5977 ആണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.3 ശതമാനമായി ഉയർന്നു. മരണനിരക്ക്​ 1.7 ശതമാനമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകൾ: റിയാദ്​ 44, മദീന 44, മക്ക 37, കിഴക്കൻ പ്രവിശ്യ 26, അസീർ 20, ഖസീം 10, നജ്​റാൻ​ 6, ഹാഇൽ​ 6, വടക്കൻ അതിർത്തി മേഖല​ 5, അൽബാഹ 4, തബൂക്ക്​​​ 3, ജീസാൻ 3, അൽജൗഫ്​ 1.

Tags:    
News Summary - In Saudi Arabia, the remaining 3777 are covid victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.