ജിദ്ദയിൽ നടന്ന പ്രഥമ പെൻരിഫ്-കാദറലി സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ വിജയികളായ റീഗൾ ഡേ 2 ഡേ ടീം ട്രോഫിയുമായി

ചെങ്കടൽ തീരത്ത് നടന്ന കാദറലി സെവൻസ് ഫുട്ബാൾ ടൂർണമെന്റ് പ്രഥമ സൗദി എഡിഷൻ ആവേശമായി

ജിദ്ദ: സംഘാടനത്തിൽ വനിതകളെക്കൂടി ഉൾപ്പെടുത്തി ജിദ്ദ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിൽ ബ്ളാസ്റ്റേഴ്‌സ് സ്റ്റേഡിയത്തിൽ പെൻരിഫ് സംഘടിപ്പിച്ച 51-മത് കാദറലി സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ റീഗൽ ഡേ ടു ഡേ ജേതാക്കളായി. മുഷറഫാ ടൗൺ ടീം എഫ്.സിയുമായി നടന്ന ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ ഇരു ടീമുകളും ഓരോ ഗോളുകൾ നേടി സമനില നേടി. തുടർന്ന് നടന്ന ട്രൈബേക്കറിലും ഇരു ടീമുകളും ഓരോ കിക്കുകൾ പാഴാക്കി സമനിലയിൽ തുടർന്നു. പിന്നീട് ടോസിലൂടെയാണ് റീഗൽ ഡേ ടു ഡേ കാദറലി സൗദി എഡിഷൻ ആദ്യ കിരീടം ചൂടിയത്. ഫൈനൽ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച റീഗൽ ഡേ ടു ഡേ എഫ്.സി താരം മുഹമ്മദ് ആഷിക്കിനെ കളിയിലെ കേമനായി തെരഞ്ഞെടുത്തു.

വ്യാഴം, വെള്ളി ദിനങ്ങളിലാണ് ടൂർണമെന്റ് നടന്നത്. ടൂർണമെന്റ് കാദറലി ക്ലബ്ബ് സെക്രട്ടറി പച്ചീരി ഫാറൂഖ് ഉദ്ഘാടനം ചെയ്തു. വ്യാഴാഴ്ച നടന്ന നാല് മത്സരങ്ങളിൽ അൽ മുഷറഫ്‌ ട്രേഡിങ്‌ ടൗൺ ടീം എഫ്.സി, മൈക്രോബിറ്റ് ഐ.ടി സോക്കർ സെവൻസ് എഫ്‌.സി, യാംബു എവർഗ്രീൻ എഫ്.സി, എൻ കംഫർട്ട് പെരിന്തൽമണ്ണ കെ.എം.സി.സി എഫ്‌.സി എന്നിവർ വിജയികളായി.

ടൂർണമെന്റ് കാദറലി ക്ലബ്ബ് സെക്രട്ടറി പച്ചീരി ഫാറൂഖ് ഉദ്ഘാടനം ചെയ്യുന്നു.

വെള്ളിയാഴ്ച നടന്ന ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഫൈസലിയ എഫ്.സി, അൽ മുഷറഫ് ടൗൺ ടീം എഫ്.സി ടീമുകൾ ഗോളുകൾ നേടാതെ സമനിലയിൽ തുടർന്നു. ടൈബ്രേക്കറിൽ അൽ മുഷറഫ് ടൗൺ ടീം മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ഫൈസലിയ എഫ്.സിയെ പരാജയപ്പെടുത്തി. മികച്ച പ്രകടനം കാഴ്ചവെച്ച അൽമുഷറഫ്‌ ടൗൺ ടീം എഫ്.സിയുടെ അംജദിനെ കളിയിലെ കേമനായി തെരഞ്ഞെടുത്തു.

രണ്ടാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഐ.ടി സെവൻസ് എഫ്.സി, വേങ്ങൂർ കൂട്ടായ്മ എഫ്.സിയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തി. ഐ.ടി സെവൻസ് എഫ്.സിയുടെ ഹാരിസിനെ കളിയിലെ കേമനായി തെരഞ്ഞെടുത്തു. മൂന്നാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി, ജുനൂബിയ എഫ്.സിയെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി താരം മുഹമ്മദ് സുഹൈലിനെ കളിയിലെ കേമനായി തെരഞ്ഞെടുത്തു. നാലാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ റീഗൽ ഡേ ടു ഡേ, എം കംഫര്ട്സ് കെ.എം.സി.സി എഫ്.സി മത്സരം മുഴുവൻ സമയ കളിയിൽ ഓരോ ഗോളുകൾ നേടി സമനിലയിലായി. ടൈബ്രേക്കറിൽ റീഗൽ ഡേ ടു ഡേ മൂന്നിനെതിരെ നാലുഗോളുകൾക്ക് വിജയിച്ചു. റീഗൽ ഡേ ടു ഡേ എഫ്.സിയുടെ ജിബിൻ വർഗീസിനെ കളിയിലെ കേമനായി തെരഞ്ഞെടുത്തു.

രണ്ടാം സ്ഥാനം നേടിയ മുഷറഫാ ടൗൺ ടീം എഫ്.സി ടീം ട്രോഫിയുമായി

ടൂർണമെന്റിലെ ഏറ്റവും നല്ല ഗോൾ കീപ്പർ അംജദ് (അൽ മുഷറഫ് ടൗൺ ടീം), ഏറ്റവും നല്ല ഡിഫൻഡർ മുഹമ്മദ് ഇനാസ് (മൈക്രോബിറ്റ് ഐ.ടി സോക്കർ), ഏറ്റവും നല്ല സ്‌ട്രൈക്കർ ആഷിഖ് (റീഗൾ ഡേ 2 ഡേ), ഏറ്റവും നല്ല ടീം മൈക്രോബിറ്റ് ഐ.ടി സോക്കർ എന്നിവരെ തെരഞ്ഞെടുത്തു. ടൂർണമെന്റിൽ വിജയികളായ റീഗൾ ഡേ 2 ഡേ ടീമിനുള്ള ട്രോഫി മുഖ്യ പ്രായോജകരായ പി.ടി ഗ്രൂപ്പ് സാരഥികളായ ഷഹീം, ഹിഷാം, ഷാജി, കാദറലി ക്ലബ്ബ് സെക്രട്ടറി പച്ചീരി ഫാറൂഖ്, കുറ്റീരി മാനു, പെൻരിഫ് രക്ഷാധികാരി റീഗൽ മുജീബ്, പ്രസിഡൻ്റ് അയ്യൂബ്മാസ്റ്റർ, സെക്രട്ടറി മജീദ്, ട്രഷറർ നാസർ ശാന്തപുരം, ഗുലൈൽ പോളിക്ലിനിക്ക് ജനറൽ മാനേജർ അർഷദ്, ഹിബ ആസ്യ സാരഥി ഷാജു എന്നിവർ കൈമാറി.

രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫി പെൻരിഫ് ചെയർമാനും എൻ കൺഫേർട്ട് എം.ഡിയുമായ ലത്തീഫ് കാപ്പുങ്ങൽ, വനിത സംഘാടകരായ ഡോ. ഇന്ദു, ഷമീം ടീച്ചർ, റജിയ വീരാൻ, എൻജിനീയർ ജുനൈദ, നുജൂം ഹാരിസ്, ആരിഫാ ഒവൈസ്, നജാത്ത് സക്കീർ എന്നിവരും കൈമാറി. ഇരു ടീമുകൾക്കുമുള്ള പ്രൈസ് മണി ഗുലൈൽ പോളിക്ലിനിക്ക്മാനേജർ മുസ്തഫ, ഹിബ ആസ്യ മാനേജർ ഷാജു എന്നിവർ കൈമാറി.

Tags:    
News Summary - Inaugural Saudi Edition of Kadarali Sevens Football Tournament Makes a Splash on Red Sea Shores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.