ആദായ നികുതി ഭേദഗതിക്ക്  മന്ത്രിസഭയുടെ അംഗീകാരം

റിയാദ്: സൗദി ആദായ നികുതി നിയമത്തില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. സല്‍മാന്‍ രാജാവി​​െൻറ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഭേദഗതിക്ക് അംഗീകാരം നല്‍കിയത്. സൗദി ശൂറ കൗണ്‍സിലി​​െൻറ സാമ്പത്തിക സഭയുടെ ശിപാര്‍ശക്ക് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നുവെന്ന് ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. ജൂലൈ 19 ന് ചേര്‍ന്ന ശൂറ കൗണ്‍സിലാണ് നികുതി നിയമ ഭേദഗതിക്കുള്ള ശിപാര്‍ശ മന്ത്രിസഭക്ക് സമര്‍പ്പിച്ചത്. 

13 വര്‍ഷമായി രാജ്യത്ത് നിലനില്‍ക്കുന്ന ആദായനികുതി നിയമമാണ് ഇതോടെ ഭേദഗതി ചെയ്യപ്പെടുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഭേദഗതി പ്രാബല്യത്തില്‍ വരും. സൗദി വിഷന്‍ 2030​​െൻറ ഭാഗമായി പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദായ നികുതി ഭേദഗതി ചെയ്യുന്നത്. പെട്രോളിയം, സാമ്പത്തിക മേഖലയില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികളെയാണ് പുതിയ ആദായ നികുതി നിരക്ക് ബാധിക്കുക. ഇതിനായി പ്രത്യേക റോയല്‍ കോര്‍ട്ട് വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ടെങ്കിലും നികതി വര്‍ധനവി​​െൻറ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Tags:    
News Summary - income tax-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.