ജിദ്ദ: കോഴിക്കോട് വിമാനത്താവളത്തിൽ വാഹനത്തിലെത്തുന്ന യാത്രക്കാരായ പ്രവാസികളെ ഇറക്കുന്നതിനും കയറ്റുന്നതിനും പുതുതായി അനുവദിച്ച സൗജന്യ സമയം മൂന്നു മിനിറ്റ് എന്നത് 15 മിനിറ്റാക്കണമെന്ന് ജിദ്ദ മലപ്പുറം മുനിസിപ്പൽ ഒ.ഐ.സി.സി കമ്മിറ്റി ആവശ്യപ്പെട്ടു. ട്രോളി എടുത്ത് ലഗേജ് ഇറക്കാൻ മാത്രം അഞ്ചു മിനിറ്റോളം സമയം എടുക്കുമ്പോൾ സൗജന്യമായി അനുവദിച്ച മൂന്നു മിനിറ്റിനുശേഷം തിരിച്ചുവരുമ്പോൾ 500 രൂപ പിഴ ഈടാക്കുന്നത് പ്രതിഷേധാർഹമാണ്.
റാപിഡ് പി.സി.ആർ പരിശോധന സൗജന്യമാക്കുകയോ നിർത്തലാക്കുകയോ ചെയ്യുക, കോവിഡ് മൂലം മരിച്ച പ്രവാസികളുടെ കുടുംബത്തിന് സാമ്പത്തിക ധനസഹായം അനുവദിക്കുക, വിമാനമിറങ്ങി ലഗേജ് ലഭിക്കാൻ ജീവനക്കാരുടെ കുറവ് മൂലം മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട അവസ്ഥ ഒഴിവാക്കാൻ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക തുടങ്ങിയവയും യോഗം ആവശ്യപ്പെട്ടു.
യു.എം. ഹുസൈൻ മലപ്പുറം അധ്യക്ഷത വഹിച്ചു. കുഞ്ഞാൻ പൂക്കാട്ടിൽ, കമാൽ കളപ്പാടൻ, സലീം നാലകത്ത്, പി.കെ. അമീർ മുണ്ടുപറമ്പ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.