കേരള ഹജ്ജ് ഗ്രൂപ്പിൽ ഉംറ തീർഥാടനത്തിനെത്തിയവർ അറഫയിൽ

ഉംറ തീർഥാടകരുടെ വർധിച്ച സാന്നിധ്യം മക്കയിലെ ചരിത്ര പ്രദേശങ്ങളിലും

മക്ക: റമദാൻ അവസാന നാളുകളിൽ മക്കയിൽ മനുഷ്യക്കടൽ അലയടിക്കുന്നു. അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്​. ഉംറ തീർഥാടകർ ഇഫ്‌താർ, രാത്രി നമസ്‌കാരങ്ങളായ തറാവീഹ്, ഖിയാമുല്ലൈൽ എന്നിവയിൽ പങ്കെടുക്കാൻ ഹറമിലേക്ക് ഒഴുകിയെത്തുകയായിരുന്നു. മക്കയിലെ വിവിധ ചരിത്ര പ്രദേശങ്ങളിലും സന്ദർശകരുടെ വർധിച്ച സാന്നിധ്യമാണ് പ്രകടമാകുന്നത്. തീർഥാടകർ വിവിധ ഗ്രൂപ്പുകളിൽ പ്രത്യേക ബസുകളിലായി ചരിത്രപ്രദേശങ്ങൾ സന്ദർശിക്കാൻ രാവിലെ തന്നെ പുറപ്പെടുന്നുണ്ട്. ഉംറ സംഘത്തിന് നേതൃത്വം നൽകുന്നവർ ചരിത്രസ്ഥലങ്ങളെ കുറിച്ച്​ ആളുകൾക്ക്​ വിവരിച്ചു കൊടുക്കുന്നുമുണ്ട്​. ബസ് യാത്രയിൽ പ്രദേശങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങൾ നൽകാൻ കഴിയുന്ന ഗൈഡുകളെ പല യാത്രസംഘങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്.

മക്കയിലെത്തുന്ന തീർഥാടകർ ഹജ്ജ് പ്രദേശങ്ങളിലാണ് കൂടുതൽ സന്ദർശനം നടത്തുന്നത്. മിന, മുസ്തലിഫ, അറഫ തുടങ്ങിയ പ്രദേശങ്ങളുടെ ചരിത്രപരമായ പ്രാധാന്യം സന്ദർശകർക്ക് ഏറെ ഹൃദ്യമായ അനുഭവം നൽകുന്നു. ഇസ്‌ലാമിക ചരിത്രത്തിൽ ഇടം പിടിച്ച മക്കയിലെ പൗരാണിക പള്ളികളും പൈതൃക സ്ഥലങ്ങളും സന്ദർശിക്കാനും അവയുടെ ചരിത്രപരമായ പ്രാധാന്യം മനസ്സിലാക്കാനും തീർഥാടകർ വലിയ ആവേശമാണ്​ കാണിക്കുന്നത്​. 

ഉംറക്ക്​ അനുമതിപത്രം നിർബന്ധം

ജി​ദ്ദ: റ​മ​ദാ​നി​നു​ശേ​ഷ​വും ഉം​റ നി​ർ​വ​ഹി​ക്കു​ന്ന​തി​ന്​ അ​നു​മ​തി വേ​ണ​മെ​ന്ന വ്യ​വ​സ്ഥ തു​ട​രു​മെ​ന്ന്​ ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഒ​രാ​ളു​ടെ ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി​യാ​യാ​ണ്​ മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഉം​റ നി​ർ​വ​ഹി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ‘നു​സ്​​ക്’​ അ​ല്ലെ​ങ്കി​ൽ ‘ത​വ​ക്ക​ൽ​നാ’ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ വ​ഴി ഉം​റ​ക്കു​ള്ള അ​നു​മ​തി​പ​ത്രം നേ​ടി​യി​രി​ക്ക​ൽ​ നി​ർ​ബ​ന്ധ​മാ​ണെ​ന്ന്​ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Increased presence of Umrah pilgrims in historic areas of Makkah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.