ജിദ്ദ: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ കേരള ചാപ്റ്റർ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് സമാപിച്ചു. മൂന്നാഴ്ചകളിലായി ജിദ്ദ നാഷനൽ ആശുപത്രിയിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ ബവാദി, ബനീമാലിക്, റുവൈസ് ഏരിയ സമിതികൾക്ക് കീഴിൽ രജിസ്റ്റർ ചെയ്തവരിൽ ഇൻഷുറൻസ് പരിരക്ഷയില്ലാത്തവർക്കാണ് പരിശോധനക്ക് മുൻഗണന നൽകിയത്. രക്തത്തിലെ കൊളസ്ട്രോൾ, ഗ്ലൂക്കോസ് അളവ്, രക്തസമ്മർദം, ക്രിയാറ്റിനിൻ എന്നീ പരിശോധനകളാണ് പ്രധാനമായും നടത്തിയത്. ഇതുപ്രകാരം കൂടുതൽ പരിശോധനയും പരിചരണവും ആവശ്യമുള്ളവർക്ക് തുടർനടപടികൾക്കുള്ള മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു.
ഇരുനൂറിലധികം പേർ ക്യാമ്പിൽ പങ്കെടുത്തു. സമാപന പരിപാടി ആശുപത്രി മാനേജിങ് ഡയറക്ടർ വി.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ കേരള ചാപ്റ്റർ പ്രസിഡൻറ് മുഹമ്മദ് സാദിഖ് വഴിപ്പാറ അധ്യക്ഷത വഹിച്ചു.
റീജനൽ പ്രസിഡൻറ് ഫയാസുദ്ദീൻ ചെന്നൈ മുഖ്യ പ്രഭാഷണം നടത്തി. കോയിസ്സൻ ബീരാൻകുട്ടി, അമീൻ പുത്തനത്താണി, സാജിദ് ഫറോക്ക്, അൻസാജ് അരൂർ, അഷ്റഫ് പട്ടത്തിൽ എന്നിവർ സംസാരിച്ചു. റാഫി ബീമാപ്പള്ളി സ്വാഗതവും ലത്തീഫ് ചാലിയം നന്ദിയും പറഞ്ഞു.ബഷീർ വേങ്ങര, ഹൈദ്രോസ് പുതുപ്പറമ്പ്, നൗഫൽ താനൂർ, ഷാജഹാൻ കരുവാരകുണ്ട്, മുനീർ മണലായ, സ്റ്റാഫ് നഴ്സ് ബിനു ജോസഫ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.