ജിദ്ദ: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ കേരള ചാപ്റ്റർ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പിെൻറ രണ്ടാംഘട്ട പരിശോധന അൽഅബീർ ഗ്രൂപ് അൽഹയാത് ആശുപത്രിയിൽ നടന്നു.
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ കേരള ചാപ്റ്ററിന് കീഴിലുള്ള മക്ക റോഡ്, ബലദ് ഏരിയ സമിതികൾക്ക് കീഴിൽ രജിസ്റ്റർ ചെയ്തവർക്കാണ് രണ്ടാംഘട്ട ക്യാമ്പ് സംഘടിപ്പിച്ചത്. മഹ്ജർ അൽഹയാത്ത് ആശുപത്രി ഓഡിറ്റോറിയത്തിൽ ഓപറേഷൻസ് സൂപ്പർവൈസർ ജോസ് പീറ്റർ ഉദ്ഘാടനം ചെയ്തു.
സി.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. മുഹമ്മദലി വെങ്ങാട്, എം. ആഷിഖ്, റാഫി ചേളാരി എന്നിവർ സംസാരിച്ചു.മുജീബ് കുണ്ടൂർ സ്വാഗതവും ഇസ്മാഇൗൽ സനാഇയ്യ നന്ദിയും പറഞ്ഞു. നിഷാദ് നിലമ്പൂർ, മുഹമ്മദലി പട്ടാമ്പി, പി.ടി.എസ്. പള്ളിക്കൽ, അബ്ദുൽ കബീർ വണ്ടൂർ എന്നിവർ നേതൃത്വം നൽകി. ഷറഫിയ്യ ഏരിയക്ക് കീഴിൽ രജിസ്റ്റർ ചെയ്തവർക്കുള്ള പരിശോധനയും ക്യാമ്പിെൻറ സമാപനവും ഡിസംബർ നാലിന് രാവിലെ ഒമ്പതിന് ഷറഫിയ്യ അൽഅബീറിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.