അബഹ: 'സൗഹൃദം ആഘോഷിക്കൂ' എന്ന പ്രമേയത്തിൽ സൗദിയിലുടനീളം നടന്നുവരുന്ന ഫെസ്റ്റിന്റെ ഭാഗമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അബഹയിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഈ മാസം രണ്ടിന് ഉർദു ഫെസ്റ്റോടെ ആരംഭിച്ച പരിപാടിക്കുശേഷം കഴിഞ്ഞയാഴ്ച ഖമീസ് മുശൈത്തിലെ നാദി ദമഖ് സ്റ്റേഡിയത്തിൽ സ്പോർട്സ് ഫെസ്റ്റും അരങ്ങേറി.
പെനാൽറ്റി ഷൂട്ടൗട്ട്, വടംവലി തുടങ്ങിയ മത്സരങ്ങൾ അരങ്ങേറി. പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിൽ കാസ്ക് ഖമീസ് ടീമിനെ പരാജയപ്പെടുത്തി ഖമീസ് മെട്രോ ടീം ജേതാക്കളായി. വടംവലി മത്സരത്തിൽ അസ്കരി ആശുപത്രി ടീമിനെ തോൽപിച്ച് ഖമീസ് സൗത്ത് മാർബിൾസ് ടീം ട്രോഫി നേടി. സൗദി പൗരന്മാരടക്കം പങ്കെടുത്ത കലമുടക്കൽ മത്സരത്തിൽ ഒന്നാം സ്ഥാനം റംനാസ് കാലിക്കറ്റും രണ്ടാം സ്ഥാനം എ.ആർ. റഹീമും നേടി.
സമാപന സമ്മേളനം ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അസീർ റീജനൽ സെക്രട്ടറി ഷറഫുദ്ദീൻ പഴേരി ഉദ്ഘാടനം ചെയ്തു. അബഹ ചാപ്റ്റർ പ്രസിഡന്റ് കോയ ചേലേമ്പ്ര അധ്യക്ഷത വഹിച്ചു. ഫസീല, ലിജു ജേക്കബ്, മുസ്തഫ കണ്ണൂർ, അഫ്സൽ, ഹനീഫ ചാലിപ്രം, ഹനീഫ് മഞ്ചേശ്വരം, സക്കീർ തിരുനാവായ, യൂനുസ് അൽസൂദ, സദറുദ്ദീൻ ചോക്കാട് എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്തു. ഷാജഹാൻ തിരുനാവായ, അൻവർ താനൂർ, അനസ് ഒഴൂർ, മിഹ്റുദ്ദീൻ പോങ്ങനാട് തുടങ്ങിയവർ നേതൃത്വം നൽകി. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അബഹ ചാപ്റ്റർ സെക്രട്ടറി സാബിർ മണ്ണാർക്കാട് സ്വാഗതവും ഖമീസ് ഏരിയ പ്രസിഡന്റ് അഷ്കർ വടകര നന്ദിയും പറഞ്ഞു.
23ന് അബഹ വിമാനത്താവളത്തിനടുത്ത ഫഖാമ ഓഡിറ്റോറിയത്തിൽ നടക്കുന്ന വിവിധ പരിപാടികളോടെ ഫെസ്റ്റ് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.