ജിദ്ദ: സൗദി റേഡിയോ ആൻഡ് ടെലിവിഷൻ അതോറിറ്റി സി.ഇ.ഒ മുഹമ്മദ് ബിൻ ഫഹദ് അൽഹാരിതിയും ഇന്ത്യൻ അംബാസഡർ സുഹെൽ അജാസ് ഖാനും കൂടിക്കാഴ്ച നടത്തി. റിയാദിലെ അതോറിറ്റി ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ പൊതുതാൽപര്യമുള്ള നിരവധി വിഷയങ്ങൾ ഇരുവരും ചർച്ചചെയ്തു.
മുമ്പ് ഒപ്പുവെച്ച ധാരണപത്രങ്ങളുടെയും അവ സജീവമാക്കുന്നതിന്റെയും വെളിച്ചത്തിൽ ഇന്ത്യയിലുള്ള അതോറിറ്റിയും അതിന്റെ സഹപ്രവർത്തകരും തമ്മിലുള്ള സഹകരണത്തിനുള്ള അവസരങ്ങളും സാധ്യതകളും ഇരുവരും ചർച്ചചെയ്തു. മാധ്യമരംഗം ഉൾപ്പെടെ വിവിധ മേഖലകളിൽ രാജ്യത്ത് നടക്കുന്ന പുരോഗതി ഇന്ത്യൻ അംബാസഡർ ചൂണ്ടിക്കാട്ടി.
റേഡിയോ ആൻഡ് ടെലിവിഷൻ കോർപറേഷൻ സാക്ഷ്യംവഹിക്കുന്ന വികസന ഘട്ടങ്ങൾ രണ്ടു സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള പൊതുതാൽപര്യമുള്ള മാധ്യമ മേഖലകളിലെ അനുഭവങ്ങളുടെ കൈമാറ്റത്തിന് സംഭാവന നൽകുമെന്നും അംബാസഡർ പറഞ്ഞു. ഇന്ത്യയിൽ ലഭ്യമായ കഴിവുകളെയും ടെലിവിഷൻ മേഖലയിലും ഉള്ളടക്ക വ്യവസായത്തിലുമുള്ള അനുഭവത്തെയും അൽഹാരിതി പ്രശംസിച്ചു.
ഇത്തരം കൂടിക്കാഴ്ച സംയുക്ത പ്രവർത്തനം വികസിപ്പിക്കുന്നതിനും ഉള്ളടക്കം മെച്ചപ്പെടുത്തുന്നതിനും മാധ്യമശ്രമങ്ങൾ വർധിപ്പിക്കുന്നതിനും സുസ്ഥിര വികസനത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള സംഭാവന വർധിപ്പിക്കും. എല്ലാവർക്കും പ്രയോജനം ലഭിക്കുന്ന അനുഭവങ്ങളുടെ കൈമാറ്റത്തിനും ഇതിലൂടെ സാധ്യമാകുമെന്നും അൽഹാരി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.