റിയാദ്: വൈദ്യുതി, ഹരിത ഹൈഡ്രജൻ ഉൽപാദനത്തിലും വിതരണ ശൃംഖല സ്ഥാപിക്കലിലും പരസ്പര പങ്കാളിത്തത്തിന് ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ധാരണ. യു.എൻ കാലാവസ്ഥ സെക്രേട്ടറിയറ്റിെൻറ സഹകരണത്തോടെ റിയാദിൽ നടക്കുന്ന പശ്ചിമേഷ്യ-ഉത്തരാഫ്രിക്ക കാലാവസ്ഥ വാരം പരിപാടിയിലാണ് സൗദി ഊർജമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനും ഇന്ത്യൻ ഊർജമന്ത്രി രാജ്കുമാർ സിങ്ങും ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
ഇരുരാജ്യങ്ങളിലും നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് പരസ്പരം വൈദ്യുതി കൈമാറുന്നതിൽ ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണം, തിരക്കേറിയ സമയങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും വൈദ്യുതി കൈമാറ്റം, ഇരുരാജ്യങ്ങളിലെയും ശുദ്ധമായ ഹരിത ഹൈഡ്രജെൻറയും പുനരുപയോഗ ഊർജ പദ്ധതികളുടെയും വികസനവും സംയുക്ത ഉൽപാദനവും ശുദ്ധമായ ഹരിത ഹൈഡ്രജനിൽ ഉപയോഗിക്കുന്ന വസ്തുക്കൾക്കായി സുരക്ഷിതവും വിശ്വസനീയവും പ്രതിരോധശേഷിയുള്ളതുമായ വിതരണ ശൃംഖല സൃഷ്ടിക്കൽ, പുനരുപയോഗ ഊർജമേഖല എന്നിവ സ്ഥാപിക്കുകയാണ് ധാരണപത്രത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള വൈദ്യുതി ബന്ധം, പദ്ധതികളുടെ സംയുക്ത വികസനം, ഇരുരാജ്യങ്ങളിലും ശുദ്ധമായ ഹരിത ഹൈഡ്രജെൻറയും പുനരുപയോഗ ഊർജത്തിെൻറയും സംയുക്ത ഉൽപാദനം എന്നിവക്കാവശ്യമായ പഠനങ്ങൾ നടത്തുന്നതിനുള്ള സഹകരണം എന്നിവ ധാരണപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ വൈദ്യുതി പരസ്പരാശ്രയത്വം, ഹരിത ഹൈഡ്രജൻ ഉൽപാദനം എന്നീ മേഖലകളിൽ യോഗ്യരായ സ്ഥാപനങ്ങളുമായും അതോറിറ്റികളുമായും സഹകരണം, വൈദ്യുതി പരസ്പരബന്ധിത ലൈനുകൾ സ്ഥാപിക്കൽ, പദ്ധതികളുടെ സംയുക്ത വികസനത്തിനും ഇരു രാജ്യങ്ങളിലെയും ശുദ്ധമായ ഹരിത ഹൈഡ്രജെൻറയും പുനരുപയോഗ ഊർജത്തിെൻറയും സംയുക്ത ഉൽപാദനത്തിനും സംയുക്ത സംവിധാനം സ്ഥാപിക്കൽ.
ശുദ്ധമായ ഹരിത ഹൈഡ്രജനിലും പുനരുപയോഗ ഊർജ മേഖലയിലും ഉപയോഗിക്കുന്ന വസ്തുക്കൾക്കായി സുരക്ഷിതവും വിശ്വസനീയവും പ്രതിരോധശേഷിയുള്ളതുമായ വിതരണ ശൃംഖലകൾ സൃഷ്ടിക്കൽ എന്നിവയിലെ സഹകരണവും കരാറിലുൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.