സൗ​ദി​യി​ൽ ഇ​ല​ക്ട്രി​ക് കാ​ർ ഫാ​ക്ട​റി​യുമായി ഇ​ന്ത്യ​ൻ ക​മ്പ​നി

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ന്ത്യ​ൻ ക​മ്പ​നി ര​ണ്ട്​ ഇ​ല​ക്​​ട്രി​ക്​ കാ​ർ ഫാ​ക്​​ട​റി​ക​ൾ നി​ർ​മി​ക്കു​ന്നു. ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും സം​യു​ക്ത പ​ദ്ധ​തി​യാ​ണ്​ ഇ​തെ​ന്ന്​ ഇ​ന്ത്യ​ൻ ഇ​ല​ക്ട്രി​ക് കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ വാ​ർ​ഡ്​ വി​സാ​ർ​ഡ്​ ഇ​ന്നൊ​വേ​ഷ​ൻ​സ് ആ​ൻ​ഡ് മൊ​ബി​ലി​റ്റി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഒ​ന്ന്​ വാ​ഹ​ന അ​സം​ബ്ലി പ്ലാ​ന്‍റും മ​റ്റൊ​ന്ന്​ ഇ​ല​ക്ട്രി​ക് കാ​ർ സെ​ല്ലു​ക​ൾ​ക്കാ​യു​ള്ള പ്ലാ​ന്‍റു​മാ​ണ്.

ഇ​വ ര​ണ്ടും​ സ്ഥാ​പി​ക്കു​ന്ന​തി​ന്​ ക്ഷ​ണി​ച്ചു​കൊ​ണ്ട്​ സൗ​ദി അ​ധി​കൃ​ത​രി​ൽ​നി​ന്ന്​ ക​ത്ത് ല​ഭി​ച്ച​താ​യി ക​മ്പ​നി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഇ​രു​ച​ക്ര, മുച്ചക്ര, നാ​ല്​ ച​ക്ര ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ അ​സം​ബ്ലി പ്ലാ​ന്‍റ്​ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും. ഭാ​വി​യി​ൽ ഇ​ല​ക്‌​ട്രി​ക് ബ​സു​ക​ളു​ടെ ഉ​ൽ​പാ​ദ​നം കൂ​ടി വ്യാ​പി​പ്പി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ടെ​ന്നും വാ​ർ​ഡ്​ വി​സാ​ർ​ഡ് ഇ​ന്നൊ​വേ​ഷ​ൻ​സ് ആ​ൻ​ഡ് മൊ​ബി​ലി​റ്റി ക​മ്പ​നി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, സം​യു​ക്ത പ​ദ്ധ​തി​യു​ടെ മു​ത​ൽമു​ട​ക്ക്​ തു​ക എ​ത്ര​യെ​ന്ന്​ ക​മ്പ​നി വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. രാ​ജ്യ​ത്തെ നി​ക്ഷേ​പ​ത്തി​നു​ള്ള ആ​ഗോ​ള ല​ക്ഷ്യ​സ്ഥാ​ന​മാ​ക്കി മാ​റ്റാ​ൻ നി​ല​വി​ൽ സൗ​ദി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ലാ​ണ് പു​തി​യ ര​ണ്ട്​ ഇ​ല​ക്​​ട്രി​ക്​ കാ​ർ ക​മ്പ​നി​ക​ൾ സ്ഥാ​പി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

അ​തോ​ടൊ​പ്പം കാ​ർ​ബ​ൺ ഉ​ദ്വ​മ​നം കു​റ​ക്കാ​നും ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. ലോ​ജി​സ്റ്റി​ക്ക​ൽ ലൊ​ക്കേ​ഷ​ൻ, ഊ​ർ​ജ​ത്തി​ലെ മ​ത്സ​ര​ശേ​ഷി, മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ത​ന്ത്ര​പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളു​ള്ള രാ​ജ്യ​മാ​ണ്​ സൗ​ദി അ​റേ​ബ്യ. ഈ ​ഘ​ട​ക​ങ്ങ​ൾ അ​ന്താ​രാ​ഷ്‌​ട്ര ക​മ്പ​നി​ക​ൾ​ക്ക്​ ത​ങ്ങ​ളു​ടെ ആ​ഗോ​ള നി​ക്ഷേ​പ കേ​ന്ദ്ര​മാ​കാ​ൻ സൗ​ദി​യെ യോ​ഗ്യ​മാ​ക്കു​ക​യാ​ണെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

Tags:    
News Summary - Indian company with electric car factory in Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.