റിയാദ്: ഈ വർഷത്തെ ഒമ്പതാമത് അന്താരാഷ്ട്ര യോഗ ദിനാചരണ ഭാഗമായി ‘യോഗ വസുധൈവ കുടുംബകത്തിന്’ പ്രമേയത്തിലും ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങളുടെ ഭാഗമായും റിയാദിലെ ഇന്ത്യൻ എംബസി യോഗയെക്കുറിച്ച് അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു. എംബസി ഓഡിറ്റോറിയം അംബാസഡർ ഡോ. സുഹെൽ അജാസ് ഖാൻ അധ്യക്ഷത വഹിച്ചു.
പത്മശ്രീ പുരസ്കാര ജേതാവ് വ്യാസ യൂനിവേഴ്സിറ്റി ചാൻസലർ ഡോ. എച്ച്.ആർ. നാഗേന്ദ്ര, പ്രോ വൈസ് ചാൻസലറും ഡയറക്ടറുമായ ഡോ. മഞ്ജുനാഥ് ശർമ എന്നിവർ മുഖ്യാതിഥികളായിരുന്നു.അമേരിക്കൻ വേദിക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ഡേവിഡ് ഫ്രാളി, റിയാദ് കിങ് ഫൈസൽ ഗവേഷണകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. എ.കെ. മുരുകൻ, ഗവേഷക ഡോ. കെ. മായാറാണി സേനൻ, നാഷനൽ ഗാർഡ്സ് മന്ത്രാലയത്തിലെ ഫാമിലി മെഡിസിൻ ഫിസിഷ്യൻ ഡോ. അൻവർ ഖുർശിദ്, സെൽ ബയോളജി വിഭാഗം ശാസ്ത്രജ്ഞൻ ഡോ. വിനീഷ് എന്നിവർ സെമിനാറിൽ സംസാരിച്ചു.മുഖ്യാതിഥികൾക്കും പ്രഭാഷകർക്കും അംബാസഡർ ഡോ. സുഹെൽ അജാസ് ഖാനും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എൻ. രാം പ്രസാദും ഫലകങ്ങൾ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.