ജുബൈൽ: അവധിക്ക് നാട്ടിൽ പോയ ജുബൈൽ ഇന്ത്യൻ സ്കൂളിലെ കായികാധ്യാപകൻ കോവിഡ് ബാധിച്ച് മരിച്ചു. ഹൈദരാബാദ് ബെഗുംപെട്ട് സ്വദേശി മുഹമ്മദ് ഗൗസ് (60) ആണ് മരിച്ചത്. ഡിസംബർ 19ന് അവധിക്കായി നാട്ടിലേക്ക് പോയ ഗൗസിന് ന്യുമോണിയ പിടിപെടുകയും വി.ഐ.എൻ.എൻ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ആരോഗ്യ നില വഷളാവുകയും വെൻറിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പ്ലാസ്മ ചികിത്സക്ക് വിധേയമാക്കിയെങ്കിലും ശനിയാഴ്ച രാവിലെ മരിച്ചു.
25 വർഷമായി ജുബൈൽ ഇന്ത്യൻ സ്കൂളിൽ കായികാധ്യാപകനായി ജോലി ചെയ്യുന്ന ഗൗസ് ജുബൈലിലെ രക്ഷിതാക്കൾക്ക് സുപരിചതനാണ്. ടേബിൾ ടെന്നിസിൽ ജുബൈൽ സ്കൂളിനെ ചാമ്പ്യൻ ആക്കുന്നതിലുൾപ്പടെ സ്കൂളിെൻറ കായിക നേട്ടങ്ങൾക്ക് ചുക്കാൻ പിടിച്ച അധ്യാപകനായിരുന്നു അദ്ദേഹം. ഗൗസി െൻറ മരണത്തിൽ സ്കൂൾ മാനേജ്മെൻറും പ്രിൻസിപ്പൽ നൗഷാദ് അലിയും അനുശോചിച്ചു.
മസാറത്ത് ആണ് മുഹമ്മദ് ഗൗസിന്‍റെ ഭാര്യ:. മക്കൾ: മുഷറഫ (കായികാധ്യാപിക, ജുബൈൽ ഇന്ത്യൻ സ്കൂൾ), മെഹക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.