ജിദ്ദ: ഇന്ത്യൻ സോഷ്യൽ ഫോറം റുവൈസ് ബ്ലോക്ക് കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. സൗദി നാഷനൽ പ്രസിഡൻറ് അഷ്റഫ് മൊറയൂർ ഉദ്ഘാടനം ചെയ്തു. ജനവിരുദ്ധവും വഞ്ചനാപരവുമായ നയങ്ങൾ മുഖമുദ്രയാക്കിയ സർക്കാറിെൻറ നിലപാടുകൾക്കെതിരെയുള്ള വിധിയെഴുത്താകണം വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ നേരിെൻറ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുകയും വിവേചനമില്ലാത്ത വികസനത്തിന് വേണ്ടി പ്രവർത്തിക്കുന്നവർക്കും വോട്ടുകൾ ചെയ്തു വിജയിപ്പിക്കണമെന്ന് കൺവെൻഷൻ സമ്മതിദായകരോട് അഭ്യർഥിച്ചു. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ഹസൻ മങ്കട മുഖ്യപ്രഭാഷണം നടത്തി. പുതുതായി സംഘടനയിൽ അംഗങ്ങളായവരെ ചടങ്ങിൽ ഷാൾ അണിയിച്ചു സ്വീകരിച്ചു. നജീബ് വറ്റലൂർ സ്വാഗതവും അഷ്റഫ് ചാവക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.